സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ് മനുഷ്യ ഇടപെടലുകളേയും പ്രവർത്തനങ്ങളുടേയും ഫലമായോ പ്രകൃതിദത്തമായോ രൂപപ്പെട്ട ഒന്നാണ് പരിസ്ഥിതി. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം. ഓരോന്നിനും ജീവിക്കുന്നതിനാവശ്യമായ ചുറ്റുപാടുകൾ ഒരുക്കുന്നതിലും ജീവജാലങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്നതിലും പരിസ്ഥിതിയ്ക്ക് വലിയ പങ്കുണ്ട്. ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ചേർന്നാണ് പരിസ്ഥിതി രൂപപ്പെടുന്നത്.ജീവനുള്ള എല്ലാ വസ്തുക്കളും ജീവിയ ഘടകങ്ങളിൽപ്പെടുന്നു. ഭൗമാന്തരീക്ഷം, കാലാവസ്ഥ, സൂര്യപ്രകാശം തുടങ്ങിയവ അജീവിയ ഘടങ്ങളിലും. ഇവയിൽ ഓരോ ഘടകവും മറ്റൊന്നിൻ്റെ നിലനിൽപിനെ സ്വാധീനിക്കുന്നു.
              ജീവജാലങ്ങളുടെ പരസ്പര ബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സംതുലിതാവസ്ഥ നിലനിർത്തുന്നു. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ജീവിത ചുറ്റുപാട് എന്നതുകൊണ്ട് ആവാസ വ്യവസ്ഥ എന്നാണ് ഉദ്ദേശിക്കുന്നത്. ഒരു ആവാസ വ്യവസ്ഥയുടെ നിലനിൽപ് അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപ്പെടലുകളുടെ അടിസ്ഥാനത്തിലാണ്. മനുഷ്യർക്ക് മാത്രമല്ല മറ്റ് ജീവജാലങ്ങൾക്കും സ്വന്തമായി ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന ഒരു പരിസ്ഥിതിയുമുണ്ട്.
                    ജൈവമണ്ഡലത്തിലും ജീവസമൂഹത്തലും അവയുടെ ആവാസവ്യവസ്ഥയിലും നടക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളാണ് പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങൾക്കും നിദാനം. ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടും. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യൻ്റെ അനിയന്ത്രിതമായ കടന്നു കയറ്റവും എല്ലാം പ്രകൃതിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഭൂമിയിൽ മനുഷ്യൻ്റെ അമിതമായ കൈക്ഷത്തിലില്ലാതെ പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന സ്ഥലങ്ങൾ സംതുധിതമായ പരിസ്ഥിതിക്ക് ഉദാഹരണമാണ്.
                             ഭൂമിയുടെ നിലനിൽപ് മനുഷ്യൻ്റെ കടന്നാക്രമണമൂലം അപടകടത്തിലാണെന്ന് നവീന ശാസ്ത്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ലാഭകൊതി മൂത്ത ഇന്നത്തെ ശാസ്ത്ര സാങ്കേതിക സംസ്കതി ദു:ർവ്യയത്തിലും ഭൂർത്തിലും മുഴുകി ഭൂമിയുടെ ഭൂവ്യവസ്ഥിതിയെ മലിനീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജലമലിനീകരണം ഖരമാലിന്യത്തിൻ്റെ നിർമ്മാർജ്ജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി ,വരൾച്ച, ഉരുൾപൊട്ടൽ, പുഴ ,മണ്ണ് ഖനനം, വ്യവസായ വൽക്കരണം മൂലമുണ്ടാവുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം, നഗരവത്ക്കരണം, വനനശീകരണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം നമ്മുടെ അന്തരീക്ഷ വായുവിലെ ശുദ്ധി വർദ്ധിച്ചതായി നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നതാണ്. പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ വന്നവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നാം ഓരോരുത്തരേയും ഓർമ്മിപ്പിച്ചു കൊണ്ട് ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. മനുഷ്യൻ്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക വികസനം അനിവരുമെങ്കിലും വികസനപ്രക്രിയ പലപ്പോഴും അശാസ്ത്രീയവും അനഭിലക്ഷണിയവുമായി നടപ്പാക്കുന്നതുമൂലം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിൽ വികസനം നടപ്പിലാക്കേണ്ടതെന്ന ഒരു വലിയ ബാധ്യത നമ്മുക്കുണ്ടാകേണ്ടതാണ്. പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു ജനതയെ പ്രകൃതിയിൽ നിന്നും പറിച്ചു മാറ്റുന്നതിനും പുരോഗതിയും ലാഭവും പ്രകൃതി ചൂഷണവും മാത്രം ലക്ഷ്യം വച്ച് പരിസ്ഥിതി മനുഷ്യൻ്റെ ഉപയോഗത്തിനു വേണ്ടിയുള്ളതാണ് എന്ന മനുഷ്യകേന്ദ്രികൃതമായ വാദത്തിൻ്റെ അടിസ്ഥാനത്തിൽ ജൈവ കലവറകളെ കൊള്ളയടിച്ച് വികസനമെന്നാൽ മനുഷ്യൻ മാത്രം ബാക്കിയാണെന്ന ബോധത്തോടെ പ്രവർത്തിച്ച് നീതിപൂർവ്വമായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും വിഗയോഗിക്കുന്നതിലും വരുത്തിയ വീഴ്ചകൾ മൂലം മനുഷ്യനും പ്രകൃതിയും തമ്മിലുളള ഊഷ്മളമായ ബന്ധം നഷ്ടപ്പെടുന്നതിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.ആഗോള താപനം, മലനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ നിരന്തരമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ഉച്ചകോടികൾ മുതൽ ഗ്രാമസഭകളിൽ വരെ മുഖ്യ അജണ്ടയായി പരിസ്ഥിതിയിന്ന് കടന്നുവരുന്നു. നിർജ്ജീവമായി ആഖ്യാനങ്ങൾ അല്ല വേണ്ടന്ന് എന്നും സജീവമായ ഇടപെടലുകൾ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമാണെന്നും ലോകം തിരിച്ചറിയുന്നു എന്നത് ഒരു വലിയ സൂചനയാണ്." മനുഷ്യന് ആവശ്യമുള്ള വിഭവങ്ങൾ എല്ലാം പ്രകൃതിയിൽ ഉണ്ട്. എന്നാൽ മനുഷ്യൻ്റെ അത്യാർത്തിക്കായി ഒന്നുംതന്നെ പ്രകൃതിയിൽ ഇല്ല" എന്ന ഗാന്ധിജിയുടെ വാക്കുകൾ നാം ഓരോരുത്തർക്കും നമുക്കോരോരുത്തർക്കും പാഠമാകട്ടെ.
 

നിയ ജോബിൻ
VII A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് , കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം