പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/അക്ഷരക്കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അക്ഷരക്കൂട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരക്കൂട്ട്


അമ്മ പറഞ്ഞുതന്ന ആദ്യാക്ഷരമെഴുതുമ്പോൾ അമ്മയെ ഓർക്കേണം
 ആ എന്നൊരു അക്ഷരം ഉണ്ടേൽ ആചാര്യനെ വന്ദിക്കേണം
 ഇ എന്ന അക്ഷരം എഴുതുമ്പോൾ ഇണങ്ങണം നാമെല്ലാം
ഈ നീട്ടി എഴുതുമ്പോൾ ഈശ്വരനെ ധ്യാനിക്കണം.
 ഉ എന്ന അക്ഷരം എഴുതുമ്പോൾ ഉണർന്നിരിക്കണം
ഊ നീട്ടി ഊഞ്ഞാലാടി കുട്ടികൾ ചേർന്ന് ഉല്ലസിക്കണം.
 ഋ എന്ന അക്ഷരം എഴുതുമ്പോൾ ഋഷിയെ പോലെ ധ്യാനിക്കണം.
 എ എന്ന അക്ഷരം എഴുതുമ്പോൾ എളിമ തോന്നണം ഏവർക്കും.
 ഏ നീട്ടി പാടുന്നുണ്ട് ഏലയ്യ ഏലയ്യ ഏലയ്യ
 ഐ എന്ന അക്ഷരം എഴുതുമ്പോൾ ഐക്യം തോന്നണം എപ്പോഴും.
 ഒ എന്ന അക്ഷരം എഴുതുമ്പോൾ ഒത്തൊരുമിച്ച് പഠിക്കണം.
 ഓ നീട്ടി എഴുതുമ്പോൾ ഓമന ഭാവം കാട്ടണം.
 ഔ എന്ന അക്ഷരം എഴുതുമ്പോൾ ഔന്നത്യത്തിൽ എത്തണം.
 അം എന്ന അക്ഷരം എഴുതുമ്പോൾ അംബുജ വദനം തിളങ്ങണം
അ : എന്ന അക്ഷരം എഴുതി പഠിച്ച് അഹങ്കരിക്കരുത് ഒരിക്കലും.
             
 

അൻസൻ സ്റ്റീഫൻ
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത