എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് | color= 4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

കാത്തിരിക്കുന്നു ഞാനാ നല്ല നാളിന്റെവരവും കാത്ത്
മണ്ണടിഞ്ഞു പോയ ആ പഴയകാലം
പുനർജനിക്കണം പോയകാലം
അല്ല ചരക്കല്ല വിപണിയിൽ
വെച്ചൊരു വിൽപന ഭാണ്ഡമല്ലന്റെ ഭുമി...
തലമുറകൾക്കമൃതൂട്ടി ഉയിരു നൽകും
പൊതുവായ സ്വത്താണെന്റെ ഭുമി...
ഓ‍ർക്കുന്നുഞാനീയവസ്ഥയിൽ നിന്നും
ദൈവനാടിന്റെയാ ഗ്രാമഭംഗി
ഓർക്കാതിരിക്കാൻ കഴിയില്ലെനിക്കിന്ന്
വിരഹദു:ഖത്തിന്റെ വേദനയിൽ
മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന
പൂക്കളെക്കാണുവാൻ എന്തു ഭംഗി
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്ക്
നൽകിയ സൗഭാഗ്യങ്ങളെന്തെല്ലാം....
കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിന്റെ
ആഗമനത്തിനായി മൂകനായി
ആശ്ചര്യമില്ലാതെ അങ്കിലാപ്പില്ലാതെ
കാത്തിരിക്കുന്നു ഞാൻ ഏകനായി
ഓർക്കുന്നു ഞാനീ അവസ്ഥയിൽ നിന്നും
ദൈവനാടിന്റെ ആ ഗ്രാമഭംഗി
ഓർക്കാതിരിക്കാൻ കഴിയില്ലെനിക്കിന്ന്
വിരഹദു:ഖത്തിന്റെ വേദനയിൽ
മകരമാസത്തിന്റെ മഞ്ഞിൽ
വിരിയുന്ന പൂക്കളെക്കാണുവാൻ എന്തുഭംഗി
കലപില ശബ്ദമായി നിദ്രയുണർത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കാത്തിരിക്കുന്നു ഞാനാ നല്ലനാളിന്റെ വരവും കാത്ത്
മൺമറഞ്ഞുപോയ ആ പഴയകാലം

ആലിയ ഷാജി
10 B എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത