ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/കുട്ടുവും മിട്ടുവും
കുട്ടുവും മിട്ടുവും
ഒരിടത്ത് കുട്ടുവെന്നും മിട്ടുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ടു പേരും നീലിക്കാട് ഗവ.എൽ.പി.എസിൽ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. കുട്ടു നല്ല വൃത്തിയുള്ള കുട്ടിയും മിട്ടു വൃത്തിയില്ലാത്ത കുട്ടിയുമായിരുന്നു.സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചപ്പോൾ കുട്ടു പറഞ്ഞു:"മിട്ടൂ, വരൂ നമുക്ക് കൈ കഴുകിയിട്ട് ചോറ് കഴിക്കാം". അത് വേണ്ട കഴിച്ചിട്ട് കഴുകാം" മിട്ടു പറഞ്ഞു. കുട്ടു പറഞ്ഞത് കേൾക്കാതെ മിട്ടു ചോറുകഴിക്കാനായി ഓടിപ്പോയി. ചോറ് കഴിച്ച ശേഷം എല്ലാവരും കളിക്കാൻ പോയി. കുട്ടുവും മിട്ടു വും അവർക്കൊപ്പം ചേർന്നു.എല്ലാവരും കളിക്കുന്നതിനിടയിൽ മിട്ടുവിന്റെ കൈയ്യിലെ നഖത്തിലൊക്കെ അഴുക്കിരിക്കുന്നത് കിട്ടു കണ്ടു. ആരും കേൾക്കാതെ അവൻ പതുക്കെ പറഞ്ഞു "മിട്ടൂ. കൈകളിൽ ഇങ്ങനെ നഖം വളർത്തരുത്., കാരണം ഇതുപോലെ അഴുക്ക് കയറിയിരുന്നാൽ നമ്മൾ ചോറുകഴിക്കുമ്പോൾ നമ്മുടെ വയറ്റിൽ എത്തും" 'ഇത് കേട്ട മിടുവിന് ദേഷ്യം വന്നു. അവൻ കുട്ടുവിനെ പിടിച്ച് തള്ളിയിട്ടു. പിറ്റെ ദിവസം മിട്ടു സ്കൂളിൽ വന്നില്ല. കുട്ടുവിന് ആകെ വിഷമമായി. അടുത്ത രണ്ട് ദിവസവും മിട്ടു വിനെ കാണാതായപ്പോൾ കുട്ടു കൂട്ടുകാരെയും കൂട്ടി മിട്ടു വിന്റെ വീട്ടിൽ പോയി.മിട്ടു സുഖമില്ലാതെ കിടപ്പായിരുന്നു. മിട്ടു വിനെ കണ്ടതോടെ കുട്ടു കരയാൻ തുടങ്ങി.മിട്ടു പറഞ്ഞു: കൂട്ടുകാരെ, വൃത്തിയാണ് ശക്തി. എല്ലാ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ ശുചിത്വം പാലിക്കണമെന്ന് എനിക്ക് മനസിലായി. ഗുണപാഠം - ശുചിത്വമാണ് രോഗം വരാതിരിക്കാനുള്ള ആദ്യ വഴി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ