ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18583 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണ    <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണ   

രാവിലത്തെ ചായ കഴിഞ്ഞ്
ടി.വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണ‍ർത്തി
ചൂടുചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ട് പേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്ത് മാവിൻതണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അ‍ഞ്ചുമണിയുടെ വെയിൽ
ഊണുമേശപുറത്ത്
വരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്.

ബഹ്ജ ഫാത്തിമ. സി.പി
4 C ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത