വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/സൂര്യൻ
സൂര്യന് സ്വയം പ്രകാശിക്കാൻ തീപെട്ടിയുടെ ആവിശ്യം ഇല്ല
പ്രയത്നിക്കുന്നവൻ (അവൻ പരാജയപ്പെട്ടാലും) ഒട്ടും താല്പര്യം കാണിക്കാത്തവരെ- ക്കാൾ ശ്രേഷ്ഠനാണ്. ത്യാഗിയുടെ ദർശനം പോലും വിശുദ്ധമാണ്. ഈശ്വരന് വേണ്ടി നിലകൊള്ളുക. മരണംകൊണ്ട് മാത്രം നാം സ്വതന്ത്രരാകില്ല. ജീവിച്ചിരിക്കുമ്പോൾ സ്വയപ്രയത്നം കൊണ്ട് സ്വാതന്ത്ര്യം സംമ്പാദിക്കണം; പിന്നെ, ദേഹം വെടിഞ്ഞു പോകുമ്പോൾ, മുക്തപുരുഷന് പുനർഭവമില്ല. പരോപകാരം സത്യത്തിന്റെ പരീക്ഷകമല്ല; സത്യം ലോകം മുഴുവൻ തകർത്തുടച്ചാലും , അത് സത്യം തന്നെ. അതിൽ ഉറച്ചു നിൽക്കുക. "എട്ടുകാലി ഏതുവിധം തന്നിൽനിന്നുതന്നെ വല വിരിക്കുകയും ഉള്ളിലേക്ക് വലിക്കുകയും ചെയ്യുന്നുവോ, അതുപോലെ ഈശ്വരൻ വിശ്വത്തെ സൃഷ്ടിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു. " ഭാരതത്തിന്റെ അതുല്യമായ നേട്ടം ഏകമായ സത്യത്തെ കണ്ടെത്തി എന്നും അതിനെ ഭാരതീയ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി എന്നതുമാണ്. ഇന്നും " സത്യമേവ ജയതേ " എന്ന വാക്യം നമ്മുടെ ദേശീയ ചിഹ്നത്തെ അലങ്കരിക്കുന്നു. "സത്യം പരം ധീമഹി" എന്ന ഋഷിവാക്യം ജിജ്ഞാസുക്കളുടെ മുമ്പിൽ നിരന്തരം ഒരു സത്യാന്വേഷണ പ്രേരണയായി നിലനിന്നു വരുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ