സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നിൽക്കാം മഹാമാരിയെ

കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉടലെടുത്ത മഹാമാരിയാണ് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ് 19.നിശ്ചിത കാലയളവിനുള്ളിൽ ലോകമെമ്പാടും പടർന്നുപിടിക്കാൻ അതിനു സാധിച്ചു. ചൈനയിൽ നിന്നും അനേകം കിലോമീറ്ററുകൾ താണ്ടി അത് ഇന്ത്യയിലും ക്രമേണ കേരളത്തിലും എത്തിയിരിക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായി അനേകം പേരാണ് ദിനംപ്രതി രോഗികളാകുന്നതും മരിച്ചുവീഴുന്നതും. കൊറോണ വൈറസിന് പ്രദിവിധി വ്യക്തിശുചിത്വം മാത്രമാണ് മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക, ഇടക്കിടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക.
രോഗ വ്യാപനം തടയാനായി ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ ലോക്ക് ഡൗണിനു വിധേയമായിരിക്കുകയാണ്. ഇതിന്റെ പ്രധാന ഉദ്ദേശം സമ്പർക്കം ഒഴിവാക്കുക എന്നതാണ്. അതിനാൽ അനാവശ്യമായി പുറത്തിറങ്ങരുത്. ആവശ്യമെങ്കിൽ മാസ്ക് ഉപയിഗിച്ചു വേണം പുറത്തിറങ്ങാൻ. അതിനാൽ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. രോഗ വ്യാപനം തടയുന്നതിനായി നമുക്ക് വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാം. #STAY_ HOME_ STAY_SAFE#

അഭിരാം പി പ്രശാന്ത്
9B സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം