Schoolwiki സംരംഭത്തിൽ നിന്ന്
ആധുനികതയിലെ വെല്ലുവിളി
നമ്മുടെ ലോകമൊട്ടാകെ കൊറോണ ഭീതിയിലാണ്. ഒരു മാരകമായ വൈറസ് ബാധ നമ്മുടെ ലോകത്ത് പരന്നിരിക്കുന്നു. കോവിഡ് 19 (കൊറോണ) എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ആ ബാധയ്ക്ക് അറിയില്ല അതിന്റെ പേരും വിലാസവും ഒന്നും.പക്ഷേ നമ്മുടെ ലോകം മുഴുവൻ പരത്തി നമ്മൾ ഓരോരുത്തരെയും ഭീതിയിൽ ആക്കാൻ മാത്രം അറിയാം. ഇതുമൂലം എത്ര പേർ മരിച്ചു? അനവധി പേർ നിരീക്ഷണത്തിൽ. രോഗം പൂർണമായി നമ്മുടെ ലോകം വിട്ട് പോകണം എന്ന പ്രാർത്ഥനയാണ് നമ്മൾ ഓരോരുത്തരിലും ഉള്ളത്. നമ്മുടെ ജീവൻ സംരക്ഷിക്കാൻ എത്രപേർ കാവൽ നിൽക്കുന്നു! ആരോഗ്യപ്രവർത്തകർ ,പോലീസുകാർ. അവരൊക്കെ നമ്മളെ സംരക്ഷിക്കാൻ വേണ്ടി രാവും പകലും ഇല്ലാതെ കഷ്ടപ്പെടുകയാണ് ആ സമയം നമ്മൾ അതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് പുറത്തിറങ്ങി നടക്കുക, കൂട്ടുകാരോടൊപ്പം കൂട്ടു കൂടുക അങ്ങനെയൊന്നും ചെയ്യരുത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക, മാസ്കോ തൂവാലയോ ധരിക്കുക സാനിറൈറസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. മറിച്ച് അതിന് വിപരീതമായി ഒന്നും ചെയ്യരുത്.
രോഗം വരും എന്ന പേടിയിൽ ഇരിക്കരുത് അതിനെ പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തി പോരാടുകയാണ് വേണ്ടത് അതുപോലെ രോഗം പട രുന്നതിനേക്കാൾ വേഗത്തിലാണ് വ്യാജ വാർത്തകൾ പടരുന്നത് അതാവും ചിലപ്പോൾ നമ്മളെ കൂടുതൽ ഭീതിയിൽ ആക്കുന്നത്. അതുകൊണ്ട് തന്നെ നേരായ വഴിക്ക് മാത്രം പ്രവർത്തിക്കുക.
നമ്മൾ ഒറ്റക്കെട്ടായി നിപ്പയെ, പ്രളയത്തെ അങ്ങനെ എന്തിനെയൊക്കെ നേരിട്ടു. അങ്ങനെ നമ്മൾ ഒന്നിച്ച് ഒറ്റക്കെട്ടായികൊറോണയേയും അതിജീവിക്കും.
|