സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ ദയ
ദയ
തെരുവിലൂടെ അലമുറയിട്ട് കരഞ്ഞോടുന്ന 'വിയറ്റ്നാ'മിലെ പെൺക്കുട്ടി ദയയുടെ ഉറക്കം കെടുത്തിയിട്ട് നാളേറെയായി. സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മറ്റുള്ളവരിൽ അധികാരത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനും മനുഷ്യർ കാട്ടിക്കൂട്ടുന്ന വിക്രിയകളിൽ നിരപരാധികളായ കുഞ്ഞുങ്ങൾ ഇരകളാക്കുന്നതിനേക്കുറിച്ചാണ് അവളുടെ വേവലാതി. തന്റെ മനസ്സിലുണരുന്ന ഈ വികാരം എങ്ങനെ പുറംലോകത്തോട് പ്രകടിപ്പിക്കണമെന്ന് അവളാലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. അസ്വസ്ഥതയുടെ ഈ നാളുകളിലാണ് നൈജീരിയിലും, അഫ്ഗാനിസ്ഥാനിലും കൗമാരക്കാരായ കുട്ടികളുടെ ദേഹത്ത് ബോംബുകൾ വെച്ചുകെട്ടി അവരെ ചാവേറുകളായി ഉപയോഗിക്കുന്ന ഭീകരരെക്കുറിച്ച് അവൾ വായിച്ചത്. വിഷാദത്തിന്റെ മൂർദ്ധന്യത്തിൽതന്നെ അവൾ തീരുമാനിച്ചു. അതെങ്ങനെ വേണമെന്നതാണ് അവളെ കുഴക്കുന്ന പ്രശ്നം. ദിനപത്രത്തിൽ കണ്ണും നട്ട് ചിന്തകളുടെ ലോകത്തിൽ കറങ്ങിനടക്കുന്ന അവളുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും പതിവുപ്പോലെ അമ്മയുടെ പരാതികളും, അച്ചന്റെ ശകാരങ്ങളും ഉയർന്നുക്കേട്ടു. പുലർച്ചെ അഞ്ചുമണി മുതൽ അടുക്കളയിൽ പണിയെടുക്കുന്ന തനിക്ക് ആരും ഒരു സഹായവും ചെയ്യുന്നില്ലെന്നതാണ് അമ്മയുടെ പരാതി. അത് സ്ത്രീകളുടെ ചുമതലയാണെന്നും തനിക്ക് അതിലൊന്നും താൽപര്യമില്ലെന്നു അച്ചൻ. സ്ത്രീകളായി ഭൂമിയിൽ ജനിക്കുന്നിടം തൊട്ട് അവരുടെ ദുരിതങ്ങലും തുടങ്ങുന്നു. ഇവിടെ അമ്മയ്ക്ക് താങ്ങായി നിൽക്കേണ്ടത് താനാണ് എന്ന ഉറച്ച മനസ്സോടെ അവൾ വായന നിർത്തി അടുക്കളയിലേക്ക് നടന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ