ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/അദൃശ്യനായ വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യനായ വില്ലൻ

കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിനായി രാജ്യത്ത് മാത്രമല്ല ലോകത്തും ജാതി -മത -വംശ -രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൈ കോർത്തു നിൽക്കേണ്ട കാലമാണിത്. സാർസ് കൊവ് എന്ന ഈ വൈറസും മറ്റു പല വൈറസ് പോലെ തന്നെയാണ് രൂപം കൊണ്ടത്. ഇത് പൊട്ടി പുറപ്പെട്ടത് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ ഹുനാൻ മത്സ്യ മൊത്തക്കച്ചവട ശാലകളിൽ നിന്നാണ്. ചൈനീസ് വിദഗദർ നടത്തിയ പരീക്ഷണത്തിൽ നിന്നാണ് പുതിയ കൊറോണ വൈറസാണെന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്‌ പകരുന്നതാണെന്നും കണ്ടെത്തിയത്.കേരളം , ചൈനയിലെ രോഗത്തിന്റെ ഗതി മനസിലാക്കി ആരോഗ്യ മേഖലയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തു. വ്യക്തി ശുചിത്വം പാലിക്കുക, സമൂഹം ശുചിത്വം , ജന സമ്പർക്കം ഇവയൊക്കെ പാലിക്കണം എന്ന് കണ്ടെത്തി.ദനികനെന്നോ, ദരിദ്രനെന്നോ , പണ്ഡിതനെന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടണം എന്നും പ്രതിസന്ധികളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ എടുക്കണം അങ്ങനെ ഒരുമയോടെ ഈ വില്ലനെ നേരിടണം.

ഫാത്തിമ. പി
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം