കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വവും മനുഷ്യരും
ശുചിത്വവും മനുഷ്യരും
ഒരു ഗ്രാമത്തിൽ ഒരിക്കൽ ഒരു പണക്കാരൻ ഉണ്ടായിരുന്നു അവൻ പണക്കാരൻ ആയതിനാൽ അവന് ആ ഗ്രാമത്തിലെ മറ്റു മനുഷ്യരോട് എല്ലാം വളരെ പുച്ഛത്തോടെ ആയിരുന്നു അവന്റെ പെരുമാറ്റവും നാളുകൾ കഴിയുംതോറും അവന്റെ പ്രവർത്തികൾ മറ്റുള്ളവർക്ക് താങ്ങാൻ കഴിയാതെ വന്നു ആ ഗ്രാമത്തിൽ അവന്റെ അത്രയും പണം ഉള്ള മറ്റൊരാളും ഉണ്ടായിരുന്നില്ല പണം ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിലും അവൻ ഒരു വിഡ്ഢി ആയിരുന്നു അവനവന്റെ വീടും പരിസരവും വൃത്തിയാക്കുകയും ചെയ്യുകയില്ല വീട്ടിലുള്ള വേസ്റ്റ് സാധനങ്ങൾ മറ്റുള്ളവരുടെ വീടിന്റെ മുന്നിലോ അല്ലെങ്കിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ കൊണ്ടുചെന്നു നിക്ഷേപിക്കും രാത്രിയായാൽ അയൽവാസികളുടെ മതിലിനു മുകളിലൂടെ അവരുടെ മുറ്റത്തേക്ക് കളയും അവരുടെ ശല്യം നാൾക്കു നാൾ ഏറി വന്നു അവസാനം ഗ്രാമവാസികൾ എല്ലാവരും ചേർന്ന് ഒരു തീരുമാനത്തിലെത്തി രാത്രിയിൽ ഒളിച്ചിരുന്നു പിടികൂടാൻ അങ്ങനെ ആ രാത്രി അവൻ പതുങ്ങി പതുങ്ങി വന്ന് അവശിഷ്ടങ്ങൾ ഇടാൻ ശ്രമിക്കവേ അവനെ അവർ പിടികൂടി കെട്ടിയിട്ടു അവർ അവനോടു ചോദിച്ചു നിനക്ക് നാണം ആകില്ലേ ഈ അഴുക്കുകൾ മറ്റുള്ളവരുടെ വീടുകളിലും നടപ്പാതകളും നിക്ഷേപിക്കാൻ ഇതുമൂലം എന്തൊക്കെ അസുഖങ്ങളുണ്ടാകും എന്ന് നിനക്കറിയാമോ നമ്മുടെ വീടും പരിസരവും ഓരോരുത്തരും വൃത്തിയാക്കുന്നത് മൂലം നമ്മുടെ നാടിനെ ആണ് നാം സംരക്ഷിക്കുന്നത് അതിൽ നിന്നും ഉണ്ടാവുന്ന രോഗങ്ങളിൽനിന്നും ഈ നാടിനെ നമുക്ക് സംരക്ഷിക്കാൻ കഴിയും ഇതൊക്കെ കേട്ട് അവൻ കുറ്റബോധത്താൽ തലകുനിച്ചു തന്റെ തെറ്റു മനസ്സിലാക്കിയ അവൻ എല്ലാവരോടും ക്ഷമ ചോദിച്ചു പിന്നീടുള്ള അവരുടെ ജീവിതം എല്ലാവർക്കും ഒരു മാതൃകയായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ