പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/കൊറോണ തന്നൊരു അവധിക്കാലം......

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prmhsspanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ തന്നൊരു അവധിക്കാലം .........' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തന്നൊരു അവധിക്കാലം ......

<left> <Essay> ഈ വർഷത്തെ അവധിക്കാലം. മാർച്ച് പരീക്ഷ കഴിയുന്നതിനു മുൻപെസ്കൂൾ പൂട്ടേണ്ടി വന്ന ഒരവസ്ഥ. അവധിക്കാലം എന്ന് പറയുമ്പോൾ എന്നെ പോലെയുള്ള കുട്ടികൾക്ക് വളരെ സന്തോഷത്തിന്റെ ദിനങ്ങളാണ്.ആ രണ്ടുമാസം ഞങ്ങൾ എങ്ങനെയൊക്കെ സന്തോഷിച്ചു കളിക്കാറുണ്ട് എന്ന് ഇന്നോർക്കുമ്പോൾ ഒരുതരം കുളുർമ അനുഭവപ്പെടുന്നു. ദിവസങ്ങൾ പോകുന്നത് അറിയില്ല. രാത്രി കൂടി പകലാകാൻ ആഗ്രഹിക്കാറുണ്ട്.പക്ഷെ ഈ വർഷം അവധിക്കാലം കൂടുതൽ കിട്ടിയെങ്കിലും സന്തോഷികാൻ പറ്റാത്ത ദിനങ്ങളായിരുന്നു.നമ്മുടെ കൊച്ചു മനസ്സിനെ പോലും ആശങ്കയിലാക്കി കൊറോണ വൈറസ്..! ചൈനയിലെ വുഹാനിൽ നിന്നുണ്ടായ ഈ വൈറസ് അവിടുത്ത ജനങ്ങളെ ബാധിച്ച് ദിവസം തോറും മരിച്ചു വീഴുന്നത് മാധ്യമങ്ങളായ T.Vയിലൂടെയും പത്രത്തിലൂടെയുമാണ് കണ്ടിരുന്നത്.ഇന്നിതാ നമ്മുടെ തൊട്ടടുത്ത് എത്തി നിൽക്കുകയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഒരു ചങ്ങല കണക്കെ പരന്ന്.വീട്ടിൽ നിന്ന് പുറതിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.അപ്പൊ നമ്മുക്ക് ഒന്നേ ചെയ്യാനുള്ളു Stay Home Stay Safe and Let's Break the Chain </left> </Essay>

സൻമയ സുനിൽ
5 A പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം