ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19- നെ അതിജീവിക്കണമെന്ന ആഗ്രഹം നമ്മളോരോരുത്തരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. രണ്ട് പ്രളയവും അതിനുപിന്നാലെ വന്ന നിപ വൈറസിനെയും അതിജീവിച്ചതു പോലെ ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്ക് സാധിക്കും. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സി വിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ,കോവിഡ് 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം , ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കോവിഡ് 19 എന്ന മഹാമാരിയെ ഭൂഗോളത്തിൽ നിന്നും തുരത്തിയെറിയാൻ ലോകം തന്നെ ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഈ സാഹചര്യത്തിൽ അതിർത്തി അടച്ചിൽ, സാങ്കേതിക ഉപകരണങ്ങളുടെ അഭാവം, ആശുപത്രികളുടെ എണ്ണക്കുറവ് എന്നിവ വൻ വെല്ലുവിളികളാണ് ഉയർത്തുന്നത്. കോവിഡ് പ്രതിരോധത്തിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും സുസജ്ജ സാഹചര്യത്തിൽ തൻ്റെ തായ സഹകരണത്തോടെയും കരുതലോടെയും കൂടി പങ്കാളിയാകുമെന്ന് ഉറപ്പു വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു പ്രത്യാശിക്കുന്നു. ചികിത്സകൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ
ഈ മഹാമാരിയെ ഭൂഗോളത്തിൽ നിന്നും തുരത്താൻ നാം ഓരോരുത്തരും ശ്രമിക്കുക . ആ ശ്രമം വിജയിക്കട്ടെ..................
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം