സഹായം:മീഡിയ
വിക്കിയിലെ മീഡിയ ഫയലുകള്‍
ചില വിക്കി ലേഖനങ്ങളില്‍ ഓഡിയോ, വീഡിയോ ഫയലുകള്‍ ഉള്‍പ്പെടുത്താറുണ്ട് . അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം വിക്കിയിലെ മീഡിയ ഫയലുകള്‍ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്വെയറുകള് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം എന്നുമാത്രം. താങ്കള്‍ മീഡിയ ഫയലുകളുടെ കണ്ണികളില്‍ ഞെക്കുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ തന്നെത്താന്‍ ആ ഫയലുകളെ പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍, ഇന്റര്‍നെറ്റില്‍ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്. വിക്കിയിലുള്ള ശബ്ദഫയലുകള്‍ മിക്കാവാറും ഓഗ് വോര്‍ബിസ് ഫോര്‍മാറ്റിലും, അതേപോലെ വീഡിയോ ഫയലുകള്‍ ഓഗ് തിയറ ഫോര്‍മാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റല്‍ ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോര്‍മാറ്റുകള്‍ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലര്‍ത്തുന്നവയുമാണെന്നുള്ളതാണ്. സംഗീത ഫയലുകള്‍ ചിലപ്പോള്‍ മിഡി ഫോര്‍മാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കില്‍ .MIDI എക്സ്റ്റന്‍ഷനുകളില്‍). ഇന്നത്തെ കമ്പ്യൂട്ടറുകളില്‍ മിഡി ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ സോഫ്റ്റ്വെയറുകള് സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാര്‍ഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്. വിക്കിയിലെ മീഡിയ ഫയലുകളെ ചേര്‍ക്കാന്‍
സ്കൂള്‍ വിക്കിയിലേക്ക് ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ് ചെയ്യേണ്ടതൂണ്ട്. അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍
- ഓഡിയോ ഫയലുകള്‍ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3>
- വീഡിയോ ഫയലുകള്‍ : {{#ev:youtube|KXO53VUF4ls|400}}
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്.