എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/എന്തൊരു ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
എന്തൊരു ചന്തം

പച്ച നിറത്തിൽ തലയാട്ടീ
തെങ്ങിൻ ഓലകൾ നിൽക്കുന്നു
പച്ച വിരിച്ചൊരു പാടത്ത്
പച്ചക്കിളികൾ പാറുന്നു
പല വർണത്തിലെ ശലഭങ്ങൾ
പൂവുകൾ തോറും പാറുന്നു
മലയോരത്തെ വെളളത്തിൽ
മീനുകൾ തുളളി ചാടുന്നു
എത്ര മനോഹരം എത്ര മനോഹരം
എൻെറ സുന്ദര മലനാട്