എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/മണ്ണിൻ്റെ മണം....

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''മണ്ണിൻ്റെ മണം''' | color=3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൻ്റെ മണം

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
എൻ്റെ ജീവൻ്റെ ജീവനെ കണ്ടുവോ നീ?
എൻ്റെ ജീവൻ്റെ ജീവനെ കൊല്ലരുതേ

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
ഈ ലോകം നിനക്കുള്ളതായിരിക്കാം
ഈ ലോകം നിനക്കുള്ളതായിരിക്കാം
ഈ ജീവജാലങ്ങളെ കൊല്ലരുതേ
ഈ ലോകം നിനക്കുള്ളതായിരിക്കാം

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
ഈ ലോകം കാണാതെ പോകയാണോ?
അതോ നീ നിൻ്റെ നാശം വിതയ്ക്കയാണോ?
നീ പോയാൽ ഇവിടം ശൂന്യമല്ല
വളരുവാൻ ഉണ്ട് ഇവിടെ പുതുജീവനും
ഈ ലോകം കാണാതെ പോകയാണോ?
അതോ നീ നിൻ്റെ നാശം വിതയ്ക്കയാണോ?

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
 

നജ ഷെറി
7 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത