സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൌൺ

പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടുനീളേ കൊലനടത്തും മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ

ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും

തുടർച്ചയായ് തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കൊറോണയെന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രതാപവും
പാരിലെന്തുനൽകിടും
മാന്യ ഹൃദയമുള്ള നല്ല
മാനവനായ് മാറിടു

ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും

കരുതലോടേ ലോക്‌ ഡൗൺന്റെ
നിയമമെല്ലാം നോക്കിടും
പൊതുവിടങ്ങളിൽ പെരുത്ത്
സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തൂവലായാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടം

ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും
 

ഫരാഷ പി എം
6 C സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
ത്രിശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത