ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/കൂട്ടിലടച്ചവർ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ചവർ

ഒരാൾ തന്റെ വീട്ടിൽ അതിസുന്ദരിയായ ഒരു തത്തമ്മയെ കൂട്ടിലടച്ച് വളർത്തിയിരുന്നു. ആ തത്തമ്മയ്ക്ക് വേണ്ടുന്ന ഭക്ഷണവും മറ്റും ആ വീട്ടുടമസ്ഥൻ നല്കി. തത്തയ്ക്ക് ഒരു കുറവും വരരുതെന്ന് അയാൾക്ക് നിർബന്ധമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ലോകത്തെ നടുക്കി കൊറോണ എന്ന മാരകരോഗം പൊട്ടിപ്പുറപ്പട്ടത്. നമ്മുടെ കൊച്ചു കേരളത്തിലും ആ രോഗം എത്തി. ആരും വീടിന്റെ വെളിയിൽ ഇറങ്ങരുതെന്ന് സർക്കാർ ഉത്തരവിറക്കി. പുറത്തിറങ്ങാൻ പറ്റാതെ വീട്ടിനുള്ളിൽ അയാൾ കഴിച്ചുകൂട്ടി. കൂട്ടിലടച്ച കിളിയെപ്പോലെയായി അയാളുടെ വീട്ടുകാർ. അപ്പോഴാണ് അയാൾക്ക് ഒരു കാര്യം മനസ്സിലായത്. തങ്ങൾക്ക് കുറച്ചുനാൾ പുറത്തിറങ്ങാൻ സ്വാതന്ത്യ്രമില്ലാതായപ്പോൾത്തന്നെ എന്തു ബുദ്ധിമുട്ടാണ് ഉണ്ടായത്. അപ്പോൾ കൂട്ടിലടച്ച ഈ തത്തമ്മ എന്തു വിഷമിച്ചുകാണും. അപ്പോൾ തന്നെ അയാൾ ആ തത്തമ്മയെ തുറന്നുവിട്ടു. മനുഷ്യരെപ്പോലെയാണ് മറ്റ് ജീവികളും. അതാരും മനസ്സിലാക്കുന്നില്ല.

ആഫിയ. ഡി എസ്
2 ബി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ