സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കോവിഡിന്റെ വാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
00:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (poem3)
കോവിഡിന്റെ വാഴ്ച


കോവിഡ് നാടു വാണീടുന്ന കാലത്ത്
മാനുഷരെല്ലാരും തുല്യരാണ്
ജാതീയചിന്തകൾ ആർക്കുമില്ല
മേൽജാതി കീഴ്ജാതി ഭേദമില്ല
മാനവകുലമെന്നൊരൊറ്റ മതം
വൈദ്യനെ തേടി അലഞ്ഞിടുന്നോർ
സ്വസ്ഥമായി തൻവീട് തന്നിൽ പാർത്തു
കലിതുള്ളും രാഷ്ട്രീയ കോമരങ്ങൾ
അവധിയിലാണത്രെ എന്ന് കേൾപ്പൂ
നേരമില്ല ദിനം ചൊല്ലിയോർക്ക്
ആധി എന്തേ നേരം പോണില്ലല്ലോ
കെ എഫ് സി കാണാതെ നിദ്ര പൂകാത്തവർ
തൈർകഞ്ഞി മോന്തി കിടപ്പിലായി
എന്നുമീ പുട്ടെന്നു പിറുപിറുതോർക്കെല്ലാം
'അമ്മ വിളക്കായി ദേവിയായി
ബിവറേജിൽ വരിനിൽപ് ശീലമായൊരെല്ലാം
വീടിനു വലം വെച്ച് സായൂജ്യം തേടുന്നു
എല്ലാരുമേക സ്വരത്തിലായ് പാടുന്നു
കോവിടെ കൈവിടൂ ഞങ്ങളെ വേഗം
 

എൽജിൻ ജോജോ
9C സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത