സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/പരിണാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിണാമം



          കുത്തിയൊലിച്ചൊഴുകിയിരുന്ന പുഴയെ
         ഇതെന്തു പരിണാമമെ നിനക്കു സംഭവിച്ചു
         വരണ്ടുണങ്ങിയ മരുഭൂമി കണക്കെ
         എന്തെ നീ നിശ്ചലയായി നിന്നിടുന്നു
         എന്തുതാൻ നിന്നുടെ പരിണാമ ഹേതുവായി
         എന്തുതാൻ നിന്നുടെ കോലം കെടുത്തിയോ
         സ്വാർത്ഥരാം മനുഷ്യരോ പ്രകൃതിതൻ വികൃതിയോ
         നിരന്തമായ് നിന്നെ ചൂഷണം ചെയ്തിടുന്നു
          എന്നുടെ സംശയം ദുരീകരിച്ചിന്നു
          നിന്നിലേക്കെറിയപ്പെട്ട മാലിന്യങ്ങൾ
          നിന്നെ ക്രൂരമായി നശിപ്പിച്ചീടുന്നു
           മാനവരാശിതൻ വൈകൃതചെയ്തികൾ
          ചിന്തകൂടാതെ പ്രവർത്തിക്കും മനുഷ്യരെ
          ഇന്നു നീ ചെയ്തിടും ചെയ്തികളെല്ലാമേ
          നിന്നുടെ നാളേക്ക് ഭീഷണിയായിടും
         നിൻ ജീവനും നിലനില്പും ഇല്ലാതാക്കിടും

 

മരിയാഞ്ചൽ ജോജോ
3 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത