ജി.എൽ.പി.എസ്. പെരുമ്പുഴ/അക്ഷരവൃക്ഷം/വിഷുപ്പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിഷുപ്പക്ഷി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുപ്പക്ഷി

 

കുട്ടുകാരേ, നിങ്ങൾ വിഷുപ്പക്ഷിയെ കണ്ടിട്ടുണ്ടോ? ചക്കയ്ക്കുപ്പുണ്ടോ കുയിൽ, വിഷുപ്പക്ഷി, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരു കാണാക്കിളി തുടങ്ങി പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന പക്ഷിയാണിത്.
           
         വിഷുകാലമാകുമ്പോഴാണ് ഈ കിളിയുടെ ഗംഭീര ശബ്ദം കേട്ടു തുടങ്ങുന്നത്. അതിനാലാണ് ഈ പക്ഷിയെ വിഷുപ്പക്ഷിയെന്ന് വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലമാകുമ്പോൾ ചക്കയ്ക്കുപ്പുണ്ടോ എന്ന ശബ്ദവുമായാണത്രേ ഈ പക്ഷികൾ വരാറുള്ളത്. വളരെ ഉയരമുള്ള മരത്തിന്റെ അറ്റത്തുള്ള ഇലകൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്നാണ് ഇവ ഇങ്ങനെ പാടുന്നത്. അതു കൊണ്ട് തന്നെ ഈ പാട്ട് വളരെ ദൂരത്തേക്ക് കേൾക്കാനും കഴിയും. വിഷുപ്പക്ഷിയുടെ ശരീരം ഷിക്ര കുയിലിനോടും സഞ്ചാര രീതിയിൽ പ്രാപ്പിടിയൻമാരോടും വളരെ സാമ്യമുണ്ട്.ഇതിന്റെ മുകൾഭാഗവും പുറവും ചിറകുകളും വാലുമെല്ലാം കരിമ്പിച്ച ചാരനിറമാണ്. മാറിന് താഴെ വെള്ള നിറമുണ്ട്. ഈ ഭാഗത്ത് കുറെ കറുത്ത പൊട്ടുകൾ ദേഹത്തിന് വിലങ്ങനെ കാണാം. ആൺപക്ഷിയും പെൺപക്ഷിയും ഒരു പോലെ ഇരിക്കും. പെൺപക്ഷിയുടെ കഴുത്തിന് ചെറിയ ചാരനിറമാണ്. നെഞ്ചിലും വാലിലും കൂടുതലും തവിട്ട് നിറമായിരിക്കും.






 


കിരൺ പിക സ്പർ
3A ജി.എൽ.പി.എസ്. പെരുമ്പുഴ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം