എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഈ കൊറോണ അവധിക്കാലം
ഈ കൊറോണ അവധിക്കാലം
പെട്ടെന്ന് സ്കൂൾ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ സ്കൂൾ അവധി ആണെന്ന്. ഞങ്ങൾ കൂട്ടുകാർ പരസ്പരം കണ്ണീരോടെ നോക്കി . ഒമ്പത് വർഷം പഠിച്ച വിദ്യാലയം, ഒപ്പം നിന്ന കൂട്ടുകാർ ,പ്രിയപ്പെട്ട അധ്യാപകർ, ഞങ്ങൾ കളിച്ചും പഠിച്ചും വളർന്ന വിദ്യാലയം ഇതെല്ലാം ഇന്നത്തേക്ക് മാത്രം . ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിദ്യാലയ ഓർമ്മകളുമായി എപ്പോഴെങ്കിലും വേനലവധിക്കാലത്ത് ഒത്തുചേരാം എന്നുള്ള പ്രതീക്ഷയോടെ ഞങ്ങൾ അവിടെ നിന്നും പടിയിറങ്ങി. ഒരു നീണ്ട അവധിക്കാലം ആകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല .ഇപ്പോഴാണ് മനസ്സിലായത് ഇതൊരു കൊറോണ അവധിക്കാലം ആണെന്ന് . ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്ന നേഴ്സുമാർ ,ഡോക്ടർമാർ ആശുപത്രി ശുചീകരണ തൊഴിലാളികൾ ,ആംബുലൻസ് ഡ്രൈവർമാർ മറ്റ് ആരോഗ്യ പ്രവർത്തകർ ഇവരെല്ലാം കൊറോണ രോഗികൾക്ക് വേണ്ടിയും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും വളരെയധികം പരിശ്രമിക്കുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നു . കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കളക്ടർ ,പൊതുപ്രവർത്തകർ അതുമായി ബന്ധപ്പെട്ട മറ്റു ജോലിക്കാർ രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കുകയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുകയും രോഗം സ്ഥിരീകരിച്ച വരെ ഐസൊലേഷനിലേക്കും മറ്റുള്ളവരെ നിരീക്ഷണത്തിനും വിധേയരാക്കുന്നു . സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിരീക്ഷണത്തിൽ ഉള്ളവർക്കും മറ്റും ഭക്ഷണങ്ങൾ എത്തിച്ചുകൊടുക്കാൻ കമ്മ്യൂണിറ്റി കിച്ചണുകൾ സംസ്ഥാനത്ത് ആരംഭിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സമയത്ത് ജനങ്ങൾ പുറത്തിറങ്ങുന്നത് തടസ്സപ്പെടുത്തുന്നതിന് പോലീസുകാർ രാപ്പകലില്ലാതെ ജോലി ചെയ്യുന്നു . ഈ ലോക്ക് ഡൗൺ കാലത്ത് ആരോഗ്യപ്രവർത്തകർ ,പൊലീസ് ,സർക്കാർ അങ്ങനെ നിരവധി പേർ കൊറോണയെ നേരിടാൻ വേണ്ടി പരിശ്രമിക്കുന്നുണ്ട് . ഇത് നമുക്ക് വേണ്ടിയാണ് .ഇതെല്ലാം അറിഞ്ഞിട്ടും നാടുകാണാൻ ഇറങ്ങുന്നവർ വേറെ . നാം പുറത്തിറങ്ങാതെ കഴിയുന്നത് അതും 21 ദിവസം. ഇത് വളരെയധികം വിഷമകരമായാണ് നമുക്ക് അനുഭവപ്പെട്ടത് . പക്ഷേ നമുക്ക് നമ്മുടെ കുടുംബത്തോടൊപ്പം തിരക്കില്ലാത്ത ഒരു ലോകത്ത് ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കിടാൻ ഒരുമിച്ചിരുന്നു ആഹാരം കഴിക്കാൻ , ഞങ്ങളുമായി വീട്ടിലുള്ളവർ കൂട്ടുകൂടി കളിക്കാൻ അങ്ങനെ നിസാരമാണെന്ന് തോന്നുന്ന എന്നാൽ വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് . ഒന്നും ചെയ്യാൻ നേരമില്ല എന്നു പറയുന്നവർ ഈ കൊറോണ അവധിക്കാലം കഴിഞ്ഞാൽ എന്തു പറയും ……….
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ