ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/മഴയെന്നപോലെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
മഴയെന്നപോലെ സങ്കടം

ഉള്ളിന്റെയുള്ളിൽ മായാതെ കിടപ്പു-
ണ്ടെവിടെയോ ഒരു തോന്നൽ
തീയെന്നപ്പോലെ കനലിന്റെ ചവിട്ടു-
പടികൾക്കേറി കൊണ്ടു നടക്കുന്നതുപോലെ
ഹൃദയഠ കടലായി ആ‍‍‍ഞ്ഞടിക്കുന്ന കാറ്റിനേയും
തിരമാലകളെയും വിളിച്ചുണർത്തി
കുരിരുട്ടിന്റെ മറവിലേക്ക് യാത്രയാകുന്നു.

തിരശ്ചീനമായി കണ്ടുമുട്ടുന്ന കണ്ണുകളാൽ
തമ്മിൽ ഒഴുക്കിന്റെ പ്രവാഹം
നീറി വരുന്നപുതുമഴപോലെ,
ഏതോ കാലത്തിന്റെ ആദ്യചരിത്രമാ-
യിറങ്ങുന്ന കണ്ണുനീർ,
തലോടലിന്റെയും ആത്മവിശ്വാസത്തിന്റെയും
അന്ധകാരത്തിലേക്ക് വീഴ്ന്നുകൊണ്ട്
വറ്റിവരണ്ട ഒരു പുഴയെന്നപോലെ
നെ‍‍ഞ്ചിൽ പെയ്തിറങ്ങി, തോരാതെ-
പൊതിഞ്ഞ് മനസ്സിന്റെയുള്ളിലടക്കി
വലിയ മുറിവോടുകൂടി,ഇടിമിന്നലായി
കത്തിപടർന്ന് വേദനകളെ
എതിർത്തുകൊണ്ട് ശാന്തമായൊരു
ജീവിതം ആളിപ്പടർത്തി-ശബ്ദം
മെല്ലെ താഴ്ത്തി കൊണ്ട്,ഒരറ്റം
അരുവിയായി പുനർജ്ജനിക്കുന്നു-
വെങ്കിലും,മരണത്തിനു മുന്നിലൊര-
ടയാളമായി മഴപോലെയുണ്ടെന്നു-
ളളിൽ കണ്ണുനീരിന്റൊരംശം
 

സാതിക.പി.പി
10.സി ജി എച് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂര്ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത