ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഇന്ന് ലോകം നേരിടുന്ന കോവിഡ് 19 ( കൊറോണ ) എന്ന മഹാരോഗത്തെ പറ്റിയാണ് ഇവിടെ പ്രസ്താവിയ്ക്കുന്നത്. ചൈനയിൽ തുടങ്ങി ഇറ്റലി അമേരിക്ക എന്നി ഗൾഫ് രാജ്യങ്ങളിലൂടെ നമ്മുടെ കൊച്ചു കേരളം വരെ എത്തിയിരിയ്ക്കുന്നു. കൊറോണ എന്ന മഹാരോഗത്തെ പറ്റി അറിയാത്ത ജനങ്ങൾ ഉണ്ട്. ഈ രോഗം ശ്വാസം കിട്ടാതെയാണ് മരിക്കുന്നത്. ഇന്ന് നിലവിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതാണ് . ഇതൊരു പകർച്ചവ്യാധി കൂടിയാണ്. ഇത് മനുഷ്യശ്രവങ്ങളിലൂടെയും സമ്പർക്കത്തിലൂടെയും ആണ് പകരുന്നത്. എല്ലാ സംവിധാനങ്ങളുമുള്ള ചൈന, ഇറ്റലി,അമേരിക്ക എന്നിവടങ്ങളിൽ ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ച് വീണു കൊണ്ടിരിയ്ക്കുന്നത്. ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ലോകാരോഗ്യസംഘടന വരെ അംഗീകരിച്ചതുമായ ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. കേരളം പ്രവാസികളായ ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിചരണവും ശുശ്രൂഷയും നല്കാൻ സജ്ജമാണ്. കേരളത്തിന്റെ ആരോഗ്യരംഗം അത്രയ്ക്ക് ശക്തമാണ്. ഇത് ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ