ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ കൊറോണയവധി

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയവധി(Koronayavadhi) | color= 4 }} രാമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയവധി(Koronayavadhi)

രാമചന്ദ്രൻ മാസ്ററർ ക്ലാസിൽവന്ന് നാളെമുതൽ അവധിയാണെന്നു പറഞ്ഞപ്പോൾ സന്തോഷമായി. പരീക്ഷകൂടി ഇല്ലെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി. അപ്പോഴും മനസ്സിന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ.ഞാൻ പ്രീ പ്രൈമറി മുതൽ നാലാംക്ലാസുവരെ പഠിച്ച സ്കൂളിനോട് വിട പറയുമ്പോഴുള്ള സങ്കടം മനസ്സിൽ ഉരുണ്ടുകളിക്കുന്നു

പല ടീച്ചർമാരും വന്നുപോയെങ്കിലും കഴിഞ്ഞ ആറു വർഷം ഒരുമിച്ചു പഠിച്ചും കളിച്ചും വളർന്ന കൂട്ടുകാരെയും അത്രതന്നെ ഞാൻ ഇഷ്ടപ്പെടുന്ന സ്കൂളിനെയുംവിട്ടുപോകുന്നതോർത്തപ്പോൾ സങ്കടം അടക്കാൻ കഴിഞ്ഞില്ല. ആ സ്നേഹവും കളിതമാശകളും കൊച്ചു കൊച്ചു കുസൃതികളും ഇനി തിരിച്ചുവരുമോയെന്നറിയില്ല.

സ്കൂൾ അടച്ച സന്തോഷമാണോ സ്കൂൾ വിട്ടുപോകുന്ന സങ്കടമാമോ കൂടുതൽ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസം.എന്നാലും അവധിക്കാലം കളിച്ചും യാത്രകൾ ചെയ്തും ആസ്വദിക്കാമെന്നു കരുതി ആ വലിയ സങ്കടം മനസ്സിലൊതുക്കി.

സ്കൂളിൽ പോകാൻ വിളിക്കുമ്പോൾ ഉറക്കം മതിയാകാത്ത ഞാൻ അവധി തുടങ്ങിയതുമുതൽവീട്ടിലെല്ലാ വരെക്കാളും മുമ്പേ ഉണരാൻ തുടങ്ങി. പിന്നെ ഉണ്ണാനും ഉറങ്ങാനും മാത്രമായി വീട്ടിൽകയറൽ. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴതാ പറയുന്നു ആരും വീടിനുപുറത്തിറങ്ങാൻ പാടില്ലായെന്ന്. പുറത്തിറങ്ങിയാൽ പോലീസിന്റെ വക അടികിട്ടുമെന്നും കേട്ടു. അച്ഛനോട് കാര്യം തിരക്കി.കൊറോണ എന്ന ഒരു പകർച്ചവ്യാധി വന്നിട്ടുണ്ടെന്നും അത് ഒരാളിൽനിന്നും മറ്റൊരാൾക്ക് വേഗത്തിൽ പകരുമെന്നും അതുകൊണ്ട് ആരുമായും അടുത്തിടപെടരുതെന്നും പറഞ്ഞു.തൊട്ടുകളിയും പിടിച്ചുകളിയും ഒളിച്ചുകളിയും എല്ലാം നിന്നു.

ഇതുപോലൊരു അസുഖം പണ്ട് ഉണ്ടായിരുന്നതായി അമ്മൂമ്മ പറയുന്നത് കേട്ടു. വസൂരി എന്നാണത്രേ അതിന്റെ പേര്.ആ രോഗം വന്നവരെ ദൂരെ കൂര കെട്ടി മാറ്റി താമസിപ്പിച്ച് അവർ മരിച്ചാൽ ആ കൂരയോടുകൂടി കത്തിച്ചിരുന്നു പോലും.ഇതൊക്കെ കേട്ടപ്പോൾ എനിക്ക് പേടി തോന്നി.തൽക്കാലം വീട്ടിൽതന്നെ കൂടാൻ തീരുമാനിച്ചു.നാട്ടിൽ നിന്ന് അസുഖം മാറിയിട്ടാകാം ഇനി കളിച്ചുതിമിർക്കൽ.

Avyayraj
4 A ജിഎൽപിഎസ് പേരോൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം