എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പരീക്ഷമാറ്റലും ലോക്ക്ഡൗണും
പരീക്ഷമാറ്റലും ലോക്ക്ഡൗണും
2020 മാർച്ച് 20. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം. വാർഷികപ്പരീക്ഷയുടെ തിരക്കിലായിരുന്നു ഞങ്ങളെല്ലാവരും. പെട്ടെന്നാണ് ആ സന്തോഷവാർത്ത വന്നത്. ഞങ്ങളുടെ പരീക്ഷകളും റദ്ദാക്കയിരിക്കുന്നു. LKG മുതൽ 7 വരെയുള്ള ക്ലാസ്സുകൾക്കും കോളേജുകൾക്കും മുൻപേ പരീക്ഷകൾ മാറ്റിയിരുന്നു. 20 നാണ് 8,9 ക്ലാസ്സുകളിലെ പരീക്ഷകൾ റദ്ദാക്കാനും മറ്റുള്ള പരീക്ഷകൾ മാറ്റിവയ്ക്കാനും തീരുമാനിച്ചത്. അന്ന് ഞങ്ങൾ എല്ലാവരും വളരെയധികം സന്തോഷിച്ചു. അവധിക്കാലം നേരത്തേയെത്തിയിരിക്കുന്നു. എന്നാൽ കൊറോണ ഭീതി കാരണം പുറത്തിറങ്ങാനോ കുളിക്കാൻ പോകാനോ ഞങ്ങൾക്കായില്ല. പിന്നീടുള്ള രണ്ട് ദിവസങ്ങൾ പുറത്തിറങ്ങിയിട്ടില്ല. ഇന്ത്യയിലെ തന്നെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചത് തൃശ്ശൂരാണല്ലോ. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വളരെ ഭയം ഉണ്ടായിരുന്നു. കോവിഡ്-19 ബാധയെ തുടർന്ന് പ്രധാനമന്ത്രി മാർച്ച് 22-ന് ജനതാകർഫ്യു ആഹ്വാനം ചെയ്തു. അന്നൊരു ഞായറാഴ്ചയായിരുന്നു. ആരും പുറത്തിറങ്ങരുത് എന്നായിരുന്നു നിർദ്ദേശം. എല്ലാവരും കർഫ്യു പാലിച്ചു. ആരും ആ ദിവസം പുറത്തിറങ്ങിയില്ല. എല്ലാ നഗര പ്രദേശങ്ങളും ശാന്തമായിരുന്നു. രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു കർഫ്യൂ. തുടർന്ന് മാർച്ച് 25 മുതൽ 21 ദിവസത്തേക്ക്, അതായത് 3 ആഴ്ചത്തേക്ക് പ്രധാനമന്ത്രി സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആവശ്യസാധനങ്ങളുള്ള കടകൾ ഒഴികെ മറ്റെല്ലാ കടകളും അടച്ചിടുവാൻ കേന്ദ്രം നിർദ്ദേശിച്ചു. ലോക്ക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിനേയും ഏർപ്പെടുത്തി. കടകൾ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ മാത്രമേ തുറക്കാൻ പാടുള്ളു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ