എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പോരാട്ടം
പോരാട്ടം
ആകാശമാകെ ഇരുണ്ടു തുടങ്ങുന്നു ലോകം വിറക്കുന്നു ഭീതിയോടെ കൊന്നൊടുക്കും മഹാമാരിയെ പേടിച്ചു- താവളത്തിൽ നാം ഒളിച്ചിരിപ്പു .... ജീവിതത്തിൽ ചെയ്ത ദുഷ്കൃതികൾ ഇന്ന് നമ്മളെത്തന്നെ തിരഞ്ഞു വന്നു. ഇനിയും വരും മഹാരോഗങ്ങൾ ഭൂമിയിൽ ജീവനെയെല്ലാം തുടച്ചുനീക്കും.. മാലിന്യം മാലയായ് നൽകി നാം ഭൂമിക്ക് മൗനമായ് സ്വീകരിച്ചന്നു ഭൂമി ഇനി വയ്യ സ്വീകരിക്കാൻ ഭൂമിയതുകൊണ്ടു തകർക്കുന്നു മാലിന്യവ്യാപികളെ .... ഇന്നറിഞ്ഞു നമ്മൾ ജീവിതമൂല്യവും- പരിസ്ഥിതി മൂല്യവും ഒന്നാണെന്ന് ആ ചിന്തയോടെനാം പൊരുതേണമിനിമുതൽ പ്രകൃതിസംരക്ഷണം... ഏറ്റെടുത്ത് വരുവിൻ ജനങ്ങളെ ഐക്യമായ് സൗഖ്യമായ് പൊരുതാം നമുക്കാ വിപത്തിനോട് മാലിന്യവിമുക്തമാക്കീടണം ലോകത്തെ ഒന്നായ് നമുക്ക് രക്ഷിച്ചീടണം .....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ