സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 25 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)
കഥകളി
കഥകളി

ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്
ഏതൊരു ലേഖനവും കൂടുതല്‍ ആസ്വാദ്യവും ആകര്‍ഷകവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ സഹായിക്കുന്നു. സ്കൂള്‍വിക്കിയും ചിത്രങ്ങളെ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. വിജ്ഞാനപ്രദങ്ങളും പകര്‍പ്പവകാശ പരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാണ്‌ താങ്കള്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതല്‍ സഹായം ആ താളില്‍ നിന്നും ലഭിക്കും ഇതിലൂടെ അപ്‌ലോഡ്‌ ചെയ്തിട്ടുള്ള ചിത്രങ്ങളെ മാത്രമേ സ്കൂള്‍ വിക്കിയിലെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, സ്കൂള്‍ വിക്കിയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമണ്‍സില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ [[Image:ഫയലിന്റെ_പേര്‌.jpg]], [[Image:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]] എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ മറ്റൊരു രീതിയും അവലംബിക്കാം. [[Image:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]] എന്നിങ്ങനെ ആണത്‌. അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌. ഉദാ:-[[Image:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ]] ചിത്രം.]]