പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പ്രവാസി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസി

കോവിഡ് കാലത്തെ പ്രവാസി ജീവിതം


മൂക്കിൽ തുളയ്ക്കുന്ന പെർഫ്യുമിൻ്റെ സുഗന്ധം നല്ല വടി വൊത്ത നിലയിൽ അയൺ ചെയ്ത ബ്രാൻഡഡ് ഡ്രസ്സ്, ആകെ ഒന്ന് മിനുങ്ങിയ ശരീരം.നാട്ടിൽ ഓരോർത്തരുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രവാസിയുടെ രൂപം ഈ പറഞ്ഞതൊക്കെയാണ്. ഒന്നു രണ്ടും വർഷം കൂടുമ്പോൾ ഒന്നോ ഒന്നരയോ മാസത്തിന് ലീവിൽ വരുമ്പോൾ ഓരോ പ്രവാസിയേയും ഇങ്ങനെയാണ് കാണാറ്. അഞ്ചും പത്തും ആളുകൾ താമസിക്കുന്ന ഒറ്റ റൂമിലെ ടൈം ടേബിൽ വച്ച് ചിട്ടപ്പെടുത്തിയ അവൻ്റെ ജീവിതത്തെ പറ്റി ആരും ചിന്തിക്കാറ് പോലുമില്ല. രാത്രിയും പകലുമറിയാത്ത അവരുടെ ദിനചര്യകളെയോ, ആശങ്കകളെ പറ്റിയോ ഒന്നു പറയുന്നില്ല. പറയാൻ ഉദ്ദേശിക്കുന്നത് വേറെ ചില കര്യങ്ങളാണ്. കോവിഡ് കാലത്തെ പ്രവാസിയുടെ ജീവിതത്തെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടൊ? ഈ സമയത്ത് ഓരോ പ്രവാസിയും അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളെ പറ്റി ആരെങ്കിലും ഒന്നാലോചി ച്ചിട്ടുണ്ടോ? നമ്മുടെ നാട്ടിൽ കുടുങ്ങി പോയ വിദേശികളെ എത്ര കരുതലോടെയാണ് നാം സംരക്ഷിച്ചത് .നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികളോട് എത്ര കാരുണ്യത്തോടെയാണ് നാം ഇടപ്പെട്ടത്.കോവിഡ് കാലത്ത് പോലും നാം അവർക്ക് വേണ്ട കാര്യം ചെയ്തു കൊടുത്തിട്ടുള്ള കാര്യം മാദ്ധ്യമത്തിലൂടെ കേൾക്കാറുണ്ട്.നമ്മുടെ നാടിനെഓർത്ത് അഭിമാനിക്കാറുണ്ട്.നമ്മൾ ഇവർക്ക് കൊടുത്ത കരുതൽ അവിടെ നമ്മുടെ പ്രവാസികൾക്ക് കിട്ടുന്നുണ്ടൊ. ഈ മഹാമാരിയുടെ കാലത്ത് സുരക്ഷിതമായൊരു കയ്യകലത്തിന് ഓരോ പ്രവാസിയും എന്തുമാത്രം കൊതിക്കുന്നുണ്ടാവും. നിങ്ങളൊന്നും ഒരിക്കലും ചിന്തിക്കാത്ത അറിയാത്ത അവസ്ഥയിലൂടെയാണ് ഓരോ പ്രവാസിയും കടന്നുപോയികൊണ്ടിരിക്കുന്നത്. ഉറ്റവരും ഉടയവരും ഇല്ലാത്ത ഒറ്റപ്പെട്ട ജീവിതം. മരണം പോലും അങ്ങനൊരു അവസ്ഥയിൽ മറവ് ചെയേണ്ടി വരുന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കോവിഡ് എന്ന രോഗം പിടിപ്പെട്ട് പ്രവാസികൾ സ്വന്തം ബന്ധുക്കളെേlയോ ,കൂടെ പിറപ്പിെനെയോ ഒരു നോക്ക് കാണാൻ സാധിക്കാതെ ഈ ലോകത്തോട് വിട പറഞ്ഞ ത് എത്ര പേർ ഉണ്ടാകുമായിരിക്കും' സ്വന്തം നാട്ടിലൊന്ന് എത്താൻ വേണ്ടി കൊതിയോടെ കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ടാകും. ഒന്ന് ആശ്വസിപ്പിക്കാൻ ആരും ഇല്ലാത്ത ആ മനസ്സിന്റെവിങ്ങൽ എത്രയുണ്ടാകും. നെഞ്ച് പൊള്ളുന്ന വേദനകൾ പങ്ക് വയ്ക്കാൻ ബന്ധങ്ങളൊന്നുമില്ലാത്ത വീർപ്പ് മുട്ടൽ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. നാട്ടിലെ കരുതലും സുരക്ഷിതത്വവും കണ്ടിട്ട് ഓരോ പ്രവാസിയും കോവിഡ് കാലത്തെ എങ്ങനെ അതിജീവിന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ ? അവർക്ക് ഭക്ഷണം കിട്ടിയൊ ,ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ എന്ന് ആരെങ്കിലും തിരക്കി കാണുമൊ? അവർ താമസിക്കുന്നതും ചുറ്റുമുള്ളതുമായ മുഴുവൻ ബിൽഡിംഗുകളും ബ്ലോക്ക് ചെയ്തു അകത്തേക്കോ പുറത്തേക്കോ ആർക്കും പ്രവേശനമില്ലാതെ കുറേ ദിവസങ്ങളായി അവർ കഴിയുന്നുണ്ട് ഈ വീർപ്പ് മുട്ടൽ ഇന്നും അവസാനിച്ചിട്ടില്ല. കോ വിഡ് ടെസ്റ്റിനായി സാമ്പിൾ എടുത്ത് പോയിട്ടു റിസൽറ്റ് വരുന്നതും കാത്ത് ആകാംക്ഷയോടു കൂടിയും പ്രാർത്ഥനയോടു കൂടിയും കഴിയുന്നവർ പ്രവാസികൾക്കിടയിലും ഉണ്ട്. നമ്മുടെ നാടിന് കിട്ടുന്ന കരുതലും സുരക്ഷിതത്വവും ആവർക്കും വേണ്ടതാണ്. കരുതലിന്റെയൊരു കരസ്പർശം, സുരക്ഷിതത്വത്തിന്റെയൊരു തണൽ അവർക്ക് കിട്ടീരുന്നെങ്കിൽ. അവരുടെ സങ്കടങ്ങളോളം ആഴം ഒരു കടലിനുമുണ്ടാകില്ല. പ്രവാസി അവരും മനുഷ്യർ തന്നെയാണ്......... By Anchana.s.jayan

അ‌ഞ്ജന എസ് ജയൻ
11 പി ടി എം വി എച്ച് എസ് എസ് മരുതൂ, ർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം