പ്രമാണത്തിന്റെ സംവാദം:Sciencehssp.jpg
ഒരു നാടിനാകെ അക്ഷരവെട്ടം പകരുന്നതിനു തുടക്കമിട്ട വിദ്യാലയം അറിവിന്റെ വിശാലമായ ആകാശവും കലയും സാഹിത്യവും കായികമികവും ഇഴചേരുന്ന വലുപ്പചെറുപ്പങ്ങളില്ലാത്ത ഒരു പാഠശാല. നാടിന്റെ ആവേശവും സ്വപ്നവുമായിമാറിയ ഈ വിദ്യാലയത്തിന് സമാരംഭംകുറിക്കപ്പെട്ടത് 1945 - 50 കാലഘട്ടത്തിലാണ്.
ചരിത്രപഥങ്ങലിലേയ്ക്ക് ...........
കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. നാടിന്റെ വികസനകാര്യങ്ങളിൽ വിശാലമായ കാഴ്ചപാടുണ്ടായിരുന്ന പൂവ്വത്തുംകടവിൽ ഭഗീരഥൻ, എല്ലാ നല്ല പ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു.ഒരു ദേശത്തിന്റെ തന്നെ മാനേജറായി അദ്ദേഹം അറിയപ്പെട്ടത് ഈ പ്രവർത്തനങ്ങളിലൂടെയാണ്.തന്റെ സഹോദരന്മാരായ ജയരാജൻ, ഭുവനദാസൻ എന്നിവരേയും പി.കെ കുമാരൻ, പി.എസ്.രാമൻ, വാഴൂർ രാമൻകുട്ടി, തുളുത്തിയിൽ നാരായണൻ എന്നിവരേയും ചേർത്ത്ഒരു സമിതി രൂപംനൽകുകയും ഒരു സ്കൂളിനുവേണ്ടി തീവ്രമായ യത്നമാരംഭിച്ചതും ആ ലക്ഷ്യബോധത്തിന് നിദർശനമാണ്. നിരന്തരമായ പരിശ്രമങ്ങളുടേയും നിവേദനങ്ങളുടേയും ഫലമായി 1951 ജൂൺ മാസത്തിൽ മദിരാശി ഗവൺമെന്റിൽ നിന്ന് സ്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭിച്ചു. തുടക്കം മുതൽ ദീർഘമായരുകാലയളവോളം സ്കൂളിന്റെ മാനേജർ സ്ഥാനത്തുതുടർന്ന അദ്ദേഹത്തെ എല്ലാവരും ഭഗീരഥൻ മാനേജർ എന്നു വിളിച്ച് അംഗീകാരവും ആദരവും നൽകി. പൂവ്വത്തും കടവിൽ പാലം നിർമ്മാണകമ്മറ്റിയുടെ രക്ഷാധികാരിയായി പ്രവർത്തിച്ചും അദ്ദേഹം തന്റെ നാടിനോടുള്ള ആത്മാർത്ഥതയും ഊർജ്ജസ്വലതയും സേവനസന്നദ്ധതയും വ്യക്തമാക്കി.