ശ്രീ വിട്ടോബ ഹൈസ്കൂൾ, കായംകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ ജില്ല=മാവേലിക്കര |റവന്യൂ ജില്ല=ആലപ്പുഴ |ഉപജില്ല=കായംകുളം |ലീഡർ= മീനാക്ഷി സോമരാജൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സന്തോഷ് കെ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുമാദേവി വി എസ്


}}


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
കൈറ്റ് മാസ്റ്റർ സന്തോഷ് കെ (9497332988)
കൈറ്റ് മിസ്ട്രസ് സുമാദേവി വി എസ് (9495945010)

സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19

ചെയർമാൻ

സന്തോഷ് കുമാർ
സ്കൂൾ പി.റ്റി.എ. പ്രസിഡന്റ്

കൺവീനർ

ആർ മായാ
ഹെഡ്‌മിസ്ട്രസ്



വിദ്യാത്ഥി പ്രതിനിധികൾ

കുമാരി മീനാക്ഷി സോമരാജൻ
ലിറ്റിൽ കൈറ്റ്സ് ലീഡർ

സ്കൂൾ ലീഡർ



ആദ്യഘട്ട പരിശീലനം

മാസ്റ്റർ ട്രെയിനർ അബ്ദുൽ അസിസ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ മായാ ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ

08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 15/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .



</gallery>

കൈറ്റിലേക്ക് ലിങ്ക്

ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്