സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല | |
---|---|
വിലാസം | |
മണിമല കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2009 | Sghs |
കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജ്സ് എച്ച്.എസ്. മണിമല.1919-ല്‍ ജനിച്ച ഈ വിദ്യാലയ മുത്തശ്ശിക്ക് 90 തികഞ്ഞിരിക്കുന്നു.
ചരിത്രം
കൊല്ലവര്‍ഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കല്‍ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേര്‍ത്തുകൊണ്ടാണ് മിഡില്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്.ആദ്യബാച്ചില്‍ 35 കുട്ടികളുണ്ടായിരുന്നു.മേജര്‍ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കല്‍ ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചില്‍ അഡ്മിഷന്‍ നമ്പര്‍ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളില്‍ ചേര്‍ന്ന ആദ്യപെണ്‍കുട്ടി.1950-ല്‍ ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു.2002-ല്‍ ഒരു അണ്‍ എയ്ഡഡ് ഹയര്സെക്കന്ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കുളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.ഹൈസ്കുളിനും ഹയര്സെക്കന്ററിക്കും പ്രത്യേ കം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ക്ലാസ് മുറികളില്‍ അധ്യാപകര്‍ ലാപ് ട്ടോപ്പ് ഉപയോഗിച്ചു പഠിപ്പിക്കുന്നു.ഒരു മള്‍ട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടര്‍ ഉപയോഗിച്ച് കുട്ടികള്‍ സജീവമായി പഠനം നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പച്ചക്കറിത്തോട്ടം
- വോളിബോള്‍ ടീം
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. മാത്യൂ നടമുഖത്ത് ആണ് സ്കൂളിന്റെ ലോക്കല്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നത് മണിമല ഹോളി മാഗി ഫൊറോനാപള്ളി വികാരിയായ വെരി.റവ.ഫാ ജോസഫ് വെ ട്ടിക്കാട്ടാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ ആദ്യ മാനേജര്‍ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കല്‍തയ്യില്‍ ആയിരുന്നു.കളത്തൂര്‍ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചന്‍ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടര്‍ന്ന് ഇന്നു വരെ 27 ബഹു.വൈദികര്‍ മാനേജര്‍മാരായിരുന്നു.
1919-ല്‍ ആരംഭിച്ച മിഡില്‍ സ്കുളിന്റെ ആദ്യ പ്രധാനാധ്യാപകന്‍ എം.സി ജേക്കബും 1950-ല്‍ ആരംഭിച്ച ഹൈസ്കുളിന്റെ ആദ്യ പ്രധാനാധ്യാപിക സിസ്റ്റര്‍ കെ.വി മേരിയുമായിരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍.ആന്റെണി പടിയറ മേജര്‍ എം.ജെ കുരിയാക്കോസ് മുലേപ്ലാക്കല്‍ മുന്‍ കേരള ഐ.ജി എം,കെ ജോസഫ് മുന്‍ ജില്ലാ മജിസ്രേട്ട് ഇ.ഡി തങ്കച്ചന്‍ എം.എല്‍.എ അല്‍ഫോന്‍സ് കണ്ണന്താനം മേജര്‍ ജനറല്‍ സെബാസ്റ്റ്യ ന്‍ മണിമലപ്പറമ്പില്‍ കേണല്‍ ബോസ് കെ ജോസഫ് കൈതപ്പറമ്പില്‍
വഴികാട്ടി
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പടിഞ്ഞാറോട്ട് 11 കി.മി ഉം റാന്നിയില്‍ നിന്ന് വടക്കോട്ട് 12 കി.മി ഉം കറുകച്ചാലില്‍ നിന്ന് കിഴക്കോട്ട് 16 കി.മി ഉം സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|