ഉള്ളടക്കത്തിലേക്ക് പോവുക

പാല,കാക്കയങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035 (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ലയിലെ പേരാവൂർ ബ്ലോക്കിൽ ഇരിട്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ പേരാവൂർ ബ്ലോക്കിൽ ഇരിട്ടിയിൽ നിന്നും ആറു കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയപട്ടണമാണ് കാക്കയങ്ങാട്. (Kakkengad, Kakkayangad എന്നെല്ലാം അറിയപ്പെടുന്നു) കണ്ണൂരിൽ നിന്നും 50 കി മീ അകലെയാണിത്. ഇരിട്ടി കൊട്ടിയൂർ റോഡ് കാക്കയങ്ങാടു വഴി കടന്നു പോകുന്നു. കാക്കയങ്ങാട് നിന്ന് 3 കി മീ കിഴക്കുമാറി ആറളം ഫാം സ്ഥിതി ചെയ്യുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കാക്കയങ്ങാട് ആണ്. കൂടാതെ മുഴക്കുന്ന് വില്ലേജ് ഓഫിസ്, കൃഷിഭവൻ, വെറ്ററിനറി ഡിസ്പൻസറി, പി എച്ച് സി, വി ഇ ഒ ഓഫിസ്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, മുഴക്കുന്ന് പോലീസ്‌ സ്റ്റേഷൻ എന്നിവയും കാക്കയങ്ങാട് സ്ഥിതിചെയ്യുന്നു.





"https://schoolwiki.in/index.php?title=പാല,കാക്കയങ്ങാട്&oldid=548971" എന്ന താളിൽനിന്ന് ശേഖരിച്ചത്