Schoolwiki സംരംഭത്തിൽ നിന്ന്
|
ആയക്കാട് എന്റെ ഗ്രാമം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി, കണ്ണമ്പ്ര എന്നെ പഞ്ചായത്തിലായി രണ്ടു വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ആയക്കാട്. വടക്കഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് മുഴുവനും രണ്ടാം വാർഡിലെ ഏതാനും വീടുകളും, കണ്ണമ്പ്ര പഞ്ചായത്തിലെ പതിനാലാം വാർഡും ഉൾപ്പെട്ട കൊച്ചു ഗ്രാമമാണ് ആയക്കാട്. വടക്കഞ്ചേരി - പുതുക്കോട് റോഡിൽ കൊന്നഞ്ചേരി മുതൽ പുളിങ്കൂട്ടം വരെയുള്ള പ്രദേശങ്ങളും ഉൾപ്രദേശങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പെടും. പ്രദേശം പൂർണ്ണമായും വടക്കഞ്ചേരി -2 വില്ലേജിൽ ആണ്. കൊന്നഞ്ചേരി, ആയക്കാട്, ചല്ലിത്തറ, ആയക്കാട് ഗ്രാമം, കൂമൻകോഡ്, ചുണ്ടക്കാട്, അടിയത്തൂപാടംചെറുകണ്ണമ്പ്ര തുടങ്ങിയ ഭാഗങ്ങൾ ആയക്കാടിൽ ഉൾപ്പെടും കാരായങ്കാട്, മഞ്ഞപ്ര, മംഗളം പുഴ, ചെക്കിണി എന്നിവയാണ് നാലതിരുകൾ.
ഭൂമിശാസ്ത്രം
വടക്കുകിഴക്കുള്ള മംഗളം പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുള്ള , നെൽകൃഷിക്ക് അനുയോജ്യമായ പാടങ്ങൾ ഉൾപ്പെട്ട മണ്ണോടു കൂടിയതാണ് ഈ പ്രദേശം. നെൽകൃഷി കഴിഞ്ഞാൽ തെങ്ങും വാഴയും ചെറുകിട പച്ച കൃഷിയും ഈ പ്രദേശത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉയരമുള്ള കുന്നുകൾ ഈ ഭാഗത്തിലില്ല. ചല്ലിത്തറ, അടിയത്തൂപാടം, ചുങ്കത്തോടി എന്നെ മേഖലകൾ പാടശേഖരങ്ങളുടെ ബന്ധപ്പെട്ട വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. മംഗളം ഡാമിൽ നിന്നുള്ള ജലം കനലുകൾ വഴി എല്ലാ പാടശേഖരങ്ങളിലും എത്തുന്നതിനാൽ നെൽകൃഷി ലാഭകരമാണ്.
സാമൂഹിക ചരിത്രം.
വടക്കേൻകേരളത്തിലെ , വിശിഷ്യാ, പാലക്കാട് ജില്ലയിലെ ഏതൊരു ഗ്രാമത്തിനും പൊതുവായ സാമൂഹിക സ്ഥിതിയാണ് ആയക്കാട് ഗ്രാമത്തിനുള്ളത് . ഒരു നൂറ്റാണ്ടിനു മുമ്പ് ജാതി വ്യവസ്ഥത കൊടികുത്തി വാഴുന്ന ഒരു പ്രദേശമായിരുന്നു ഈ പ്രദേശം. ഗ്രാമകേന്ദ്രമായ പള്ളിയറക്കാവ് താഴ്ന്ന ജാതിയിലുള്ളവർക്കു പ്രവേശനം നിഷേധിച്ചിരുന്നു. അമ്പലവാശി സമൂഹമായ നായർ, നമ്പൂതിരി സമുദായം കാവിനു ചുറ്റും, എന്നാൽ തമിഴ് ബ്രാഹ്മണ സമൂഹം (പട്ടന്മാർ) ആയക്കാട് ഗ്രാമത്തിലും, നായിക സമൂഹം (തെലുങ്ക് സമൂഹം) ചല്ലിത്തറ ഭാഗങ്ങളിലും ചെറുമ സമൂഹംകൂമ്മംകോട് ഭാഗങ്ങളിലുമാണ് ഒന്നിച്ചു പാർത്തിരുന്നത്.
തൊഴിൽ
90 % പേരും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് തൊഴിൽ ചെയ്തിരുന്നത്. ഈഴവ സമൂഹം പൊതുവെ കുടിയാന്മാരായ കർഷകരോ കര്ഷകത്തൊഴിലാളികളോ ആയിരുന്നു. ചെറുമസമൂഹവും, നായിക സമൂഹവും കര്ഷകത്തൊഴിലാളികളായും , കേട്ടുപണിക്കാരായും വർത്തിച്ചിരുന്നു. നായിക സമൂഹം ആശാരിമാരായും വസിച്ചിരുന്നു. വൈദ്യ ചികിത്സ രംഗത്ത് ബ്രാഹ്മണ , ഈഴവ സമൂഹത്തിലെ വ്യക്തികൾ പ്രവർത്തിച്ചിരുന്നു.
വിദ്യാഭാസം
1930 കളിലാണ് ആയക്കാട് ഒരു വിദ്യാലയം ആരംഭിക്കുന്നത്. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങൾ കളരി പണിക്കന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. മദ്രാസ് ബോർഡിന് കീഴെ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചാമി അയ്യർ എന്ന മഹദ് വ്യക്തി 1941 ൽ ഒരു ഹൈ സ്കൂളായി ഉയർത്തുകയും ചാമി അയ്യർ ഹൈ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാവുകയും ചെയ്തത്. എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പ്രവേശനം കൊടുത്തിരുന്നുവെങ്കിലും , ആദ്യകാല വിദ്യാർത്ഥികൾ ഭൂരിഭാഗവും സമ്പന്ന, സവർണ്ണ വിഭാഗത്തിൽ പെട്ട ആൺകുട്ടികൾ ആയിരുന്നു.
ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. കേരളം ഭൂപരിഷ്കരണ നിയമവും ഇതിനു ആക്കം കൂട്ടി.
|