എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര
എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-12-2009 | GHSTHEVALAKARA |
N.H.47 ല്‍ ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്നും ശാസ്താംകോട്ട റൂട്ടില്‍ 9 കിലോമീറ്റര്‍ സഞ്ചരിച്ച് തോപ്പില്‍ ജംഗ്ഷനു സമീപമായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ മൈനാഗപ്പള്ളി വില്ലേജില്‍ ദേവലോകക്കരയുടെ കരയില്‍ ഒരു ഇംഗ്ലീഷ് മീഡിയം അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍മാര്‍ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമന്‍പിള്ള എന്നിവരുടെ ശ്രമഫലമായി 1949ല്‍ ഈ സ്കൂള്‍ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ല്‍ തേവലക്കര ഗേള്‍സും ബോയ്സുമായി വേര്‍തിരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
''''എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്ടറും പ്രിന്‍ററും ഉണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവര്‍ത്തന സജ്ജമാണ്.'
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധതരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- വെജിറ്റബിള്‍ പ്രിന്‍റ്
- ഫാബ്രിക്ക് പെയിന്‍റിംഗ്
- ഗാര്‍ഡന്‍
മാനേജ്മെന്റ്
തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂള്‍ മാനേജര്‍. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ അഡ്വ. സുധീര്‍ചന്ദ്രബാബുവാണ്. കമ്മിറ്റി പ്രസിഡന്‍റ് ശ്രീ. പി. കെ. ഗോപന്‍ ആണ്.
മുന്‍ സാരഥികള്‍
- 1949- 1959- റ്റി.ഒ. കോശിവൈദ്യന്‍
- 1959 1984, ശ്രീ. പി.കെ. തേമസ് വൈദ്യന്‍
- 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ
- 1986-1987- ശ്രീ. സി.കെ. പൊന്നപ്പന്‍ നായര്‍
- 1987-1989- ശ്രീ. തോമസ് മാത്യു തരകന്‍
- 1989-1991- ശ്രീ. എന്‍.വി. ചന്ദ്രശേഖരന്‍ നായര്‍
- 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ്
- 1993-1997- ശ്രീമതി. ആനി ചാക്കോ
- 1997-1999- ശ്രീമതി. മേരി ജോണ്‍
- 1999 (ഏപ്രില്‍, മെയ്)- ശ്രീമതി. ശോശാമ്മാ ഉമ്മന്‍
- 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള
- 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ
- 2002 (ജൂണ്‍- ഒക്ടോബര്‍)- ശ്രീമതി. എ. ലളിതാഭായിയമ്മ
- 2002-2009- ശ്രീമതി. പി.കെ. രാധമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അര്‍ജുന അവാര്‍ഡ് നേടിയ കെ. സാറാമ്മ