ജി.എച്ച്.എസ്.എസ്.മാതമംഗലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
                 '== ഗണിതം മധുരം ==
                   ശാസ്ത്രങ്ങളുടെ രാജാവ് എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്.എം.പി സ്മിതയുടെ  നേതൃത്വത്തില്ലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.