ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khss13059 (സംവാദം | സംഭാവനകൾ) ('== '''മാത്‌സ് ക്ലബ്ബ്''' == കടമ്പൂർ ഹയർ സെക്കണ്ടറി സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാത്‌സ് ക്ലബ്ബ്

കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഗ​ണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ ദിന പ്രവർത്തനം നടത്തി.ക്ലാസ്സ്തല ക്വിസ് മത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ ഉൾപ്പെടുത്തി മെഗാ ക്വിസ് മത്സരം നടത്തുകയും ഇതിൽ വിജയിക്കുന്ന കുട്ടികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പോയ വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തന്നെ സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും യോഗ്യത നേടുകയുണ്ടായി. എൽ.പി, യു.പി വിഭാഗത്തിൽ മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. അതോടൊപ്പം തന്നെ ഭാസ്കരാചാര്യ സെമിനാർ നടത്തുകയും മികച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇവർക്കു പരിശീലനം നൽകിക്കൊണ്ട് സബ്ജില്ലാ ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിലുള്ള വിരമിച്ച ഗണിത അധ്യാപകനായ കെ. പി. സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ജ്യോമെട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പരിശീലനം സംഘടിപ്പിച്ചു. സ്കൂൾ തല ശാസ്ത്രമേള നടത്തുകയും വിജയികളെ സബ്ജില്ലാ തലത്തിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്ന് വർഷം ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും, എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.‌ കണ്ണൂർ സൗത്ത് ബി.ആർ.സിയു‌ടെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ്സിൽ ഗണിതശാസ്ത്ര പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടന്ന ദ്വിദിന ഗണിതശാസ്ത്ര ക്യാമ്പ് കുട്ടികളിൽ ആവേശം ഉണർത്തി.ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്തല ബുള്ളറ്റിൻ ബോർഡിൽ ക്വിസ് ചോദ്യങ്ങളും പസ്സിൽ ചോദ്യങ്ങളും ഉൾപ്പെടുത്തി വിജയികളെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്തു.പൊതുവിൽ ഗണിത ആഭിമുഖ്യം വളർത്താനുള്ള എല്ലാവിധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്താൻ ഗണിത ശാസ്ത്ര ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.