ജി.എച്ച്.എസ്.എസ്. അരീക്കോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

പവർ ഗ്രിഡ് സന്ദർശം
സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നു സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേഖലയിൽ എത്തിക്കുകയും ചെയ്യുന്നു, വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു വർഷവാസനം കുട്ടികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി കുടിയാണ് സയൻസ് ക്ലബ്ബ് സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയൻസ് ക്ലബ്ബ് നൽകുന്നു. സയൻസ് ക്ലബ്ബ്ഈ വർഷം പവർ ഗ്രിഡ് സന്ദർശനവും ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് - ക്ലാസ്സും നടത്തി.

   ലക്ഷ്യങ്ങൾ
   *ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ട്ടിക്കുക
   *ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക
   *പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ വൈവിധ്യമാർന്നവ സംഘടിപ്പിക്കുക
   *സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക
   *ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
   *കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക