ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ വാർത്തകൾ


ഉ‍ദ്ഘാടനം-അഡ്വ. പി.വി. മനാഫ്
പ്രവേശനോത്സവം


അരീക്കോട് (01.06.2018):2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു

വിത്ത്പേനയുടെ വിതരണം


വിത്തു പേന വിതരണം

അരീക്കോട് (01.06.2018):പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് വിത്തുപേനകൾ വിതരണം ചെയ്തു

ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്
സാബിവാക്ക- 2018


അരീക്കോട് (01.06.2018):വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച സംഘടിപ്പിച്ച ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് - സാബിവാക്ക- 2018 സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക് ഓഫ് ചെയ്തു

സബക്ത്രോ ഫുട്ബോൾ കോച്ചിങ്ങ്


അരീക്കോട് (01.06.2018):വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ സബക്ത്രോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

ആവേശം നിറച്ച് ഓണാഘോഷം


അരീക്കോട് (01.06.2018):അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു.

ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ്


അരീക്കോട് (01.06.2018):അരീക്കോട്:ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു.