സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/റെ‌‍ഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

                  ഒന്നാം ലോകമഹായുദ്ധ കാലത്തു കാനഡയിലെ ക്യൂബക് സംസ്‌ഥാനത്തെ കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുന്നതിനുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധസ്ഥലത്തേക്കു അയച്ചുകൊടുത്തു.ഇതുകണ്ട റെഡ് ക്രോസ്സിന്റെ പ്രവർത്തകർക്ക് കുട്ടികളുടെ സേവനം ഈ പ്രസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് തോന്നി.റെഡ്‌ക്രോസിന്റെ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണരും കൂടിയാലോചിച്ചതിന്റെ ഫലമായി യൂറോപ്പിൽ ജൂനിയർ  റെഡ്ക്രോസ്  രൂപീകൃതമായി. 1925 - ഇൽ പഞ്ചാബ് സംസ്ഥാനത്താണ് ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചത്. 

ലക്ഷ്യങ്ങൾ

ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം
ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം