ഇതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (വരരബ്ബ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SCHOOL PTA

"PTA പ്രസിഡന്റ് ശ്രീ ജനാർദ്ദനൻ കോതച്ചിറയുടെയും വൈസ് പ്രസിഡന്റ് ശ്രീ സുരേ‌ന്ദ്രൻനേതൃത്വത്തിൽ സഹകരണമനോഭാവത്തോടും ,ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന ശക്തമായ ഈ സംഘടനയാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രശസ്തിക്കും നിദാനം. MPTA പ്രസിഡന്റ് ശ്രീമതി സുനിത വൈസ് പ്രസിഡന്റ് ശ്രീമതി സോഫി എന്നിവർ ഊർജ്ജസ്വലതയോടെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു."

ബാന്റ് ട്രൂപ്പ്

GUIDE WING

"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നിൽക്കുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനം 1/12/1978 ലാണ് ഈ സ്‍ക‍ൂളിൽ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ന് നിലവിലുള്ള മാർക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിൽപോലും ധാരാളം കുട്ടികൾ സേവനസന്നദ്ധതയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാൻ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളിൽ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സന്മമനസ്സും വളർത്തിയെടുക്കുവാൻ ഈ പ്രസ്ഥാനം സഹായകമാണ്. ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ് ചാവക്കാട് ജില്ലയിൽ ഗൈഡ് പ്രസ്ഥാനത്തിന്റെ ഊർജ്ജസ്വലരായി വിവിധ അധികാരപദവികൾ അലങ്കരിക്കുന്നത് അഭിമാനകർമാണ്. 38 വർഷം പിന്നിടുമ്പോൾ രാഷ്ട്രപതിയിൽനിന്നു് കുട്ടികൾക്ക് ലഭിക്കുന്ന ഒരവാർഡ് കരസ്ഥമാക്കാൻ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ ഇപ്പോഴും കുട്ടികൾക്ക് താൽപര്യമാണ്."

ഒാണാഘോഷം

"കേരളീയരുടെ ദേശീയാഘോഷം വർണ്ണപ്പൊലിമയോടെ ഈ വർഷം സ്കൂളിൽ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തിൽ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ലാസ്സുകളിൽ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവർക്ക് ഒാണക്കിറ്റു നൽകൽ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.

റംസാൻ

"july1,2016 ന് വിപുലമായ പരിപാടികളോടെ റംസാൻ ആഘോഷിച്ചു.വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മെഹന്തി മത്സരം നടത്തി.വിദ്യാലയത്തിലെ സംയുക്തമായ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങൾക്കുള്ള സമ്പാദ്യം സമാഹരിച്ച് പാവപ്പെട്ടവർക്ക് റംസാൻ കിറ്റു നൽകി.പത്തിരിയും, കറിയും, നെയ്‌ച്ചോറുമായിരുന്നു ക്ലാസ്സുകളിൽ റംസാന്റെ വിശിഷ്ട വിഭവങ്ങൾ.ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഉസ്താദ് നാസർ കുട്ടികൾക്ക് ക്ലാസെടുത്തു."

ക്രിസ്തുമസ്

"ഒാരോ ക്ലാസ്സിലും പുൽക്കൂട്,ക്രിസ്തുമസ് പാപ്പ, നക്ഷത്രനിർമ്മാണം,കരോൾ ഗാനം എന്നിവയുടെ മത്സരങ്ങൾ നടത്തുന്നു. ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".

സ്കൂൾ ‍ഡേ

"സെന്റ് മേരീസ് ഡേ കുുട്ടികളെയും അദ്ധ്യാപകരെയും ഒരു പോലെ സ്വാധീനിക്കുന്ന ആഘോഷമാണ്. അന്നേ ദിവസം മധുരം പങ്കിട്ടും,ക്ലാസ്സുകൾ അലങ്കരിച്ചും,സന്തോഷം പങ്കിടുന്നു.പൊതു അസംബ്ലിയിൽ കുട്ടികളുടെ സന്മാർഗ്ഗിക ജീവിതത്തിനാവശ്യമായ ബോധവത്ക്കരണങ്ങൾ നല്കുകയും ചെയ്യുന്നു."


"https://schoolwiki.in/index.php?title=ഇതര_പ്രവർത്തനങ്ങൾ&oldid=431123" എന്ന താളിൽനിന്ന് ശേഖരിച്ചത്