എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
    സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ്ഹൈടെക്ക് ക്ലാസ്സ്മുറികളുടെ നവീകരണം പൂർത്തീകരിച്ചു. മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ സ്കൂൾ തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.തനതാ യ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യ ത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ-2018-2019 തയ്യാറാക്കി.പദ്ധതിനിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളാക്കി ചുമതലകൾ ഏല്പിച്ചു