അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താൻ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. സ്‌കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അദ്ധ്യാപകർ കഠിനാദ്ധ്വാനം ചെയ്തുവരുന്നു. 2016 മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ ഈ സ്‌കൂളിലെ കുട്ടികൾ 100% വിജയം കൈവരിച്ചു. പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി മെയ് മാസത്തിൽതന്നെ ക്ലാസ്സുകളാരംഭിച്ചു; പഠനത്തിൽ പിന്നോക്കം നിൽക്കുന്ന, എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് remedial coaching നൽകി വരുന്നു. കൂടാതെ അവരുടെ വീടുകൾ സന്ദർശിക്കുകയും മാസം തോറും Class P.T.A. കൾ കൂടുകയും ചെയ്യുന്നു. മാസം തോറും Unit Test കൾ നടത്തി മെഡലുകളും പ്രോത്സാഹനസമ്മാനങ്ങളും നൽകിവരുന്നു.

ഉച്ചഭക്ഷണപരിപ്പാടി

ഈ അധ്യായനവർഷാരംഭം മുതൽ തുടങ്ങിയ ഉച്ചഭക്ഷണപരിപാടിയിൽ ഈ സ്കൂളിലെ ഇരുനൂറോളം കുട്ടികൾ പങ്കെടുക്കുന്നു. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും കൂടാതെ പയറുവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി ഉച്ചഭക്ഷണവും അധ്യാപകരുടെ മേൽനോട്ടത്തിൽ നൽകി വരുന്നു.

വിജ്ഞാനപരീക്ഷകൾ

വവിധ വിഷയങ്ങളിൽ വിജ്ഞാനപ്പരീക്ഷകൾ നടത്തി കുട്ടികളുടെ നൈപുണികൾ കണ്ടെത്തി വികസിപ്പിക്കുന്നു. L.S.S. , U.S.S , ശാസ്ത്രപഥം, D.C.L I.Q.Test,N.S.T.E,N.M.M.S കൈരളി വിജ്ഞാനപരീക്ഷ തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്ത് സ്ക്കോളർഷിപ്പുകൾ കരസ്ഥമാക്കുന്നു.

കായികം

കുട്ടികളിൽ കായികക്ഷമതയും അച്ചടക്കവും വളർത്തുന്നതിന് ചിട്ടയായ കായികവിദ്യാഭ്യാസമാണ് ഇവിടെ നൽക്കി വരുന്നത്. നമ്മുടെ സ്കൂളിലെ മുൻ കായികാധ്യാപകനായ ശ്രീ. O.M.Joseph സാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിന്റെ ഫലമായി sub. ജില്ലാ ഗെയിംസ് മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

സ്കൂൾ സഹകരമസംഘം

ശ്രീ. ബിനു അബ്രാഹം സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാര്യക്ഷമമായ ഒരു സ്കൂൾ സഹകരണസംഘം ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും ഠനോപകരണങ്ങളും ഇവിടെ നിന്നും വിതരണം ചെയ്യുന്നു.

പി.റ്റി.എ , എം.പി.റ്റി.എ

വളരെ ആത്മാർത്ഥതയോടും കാര്യക്ഷമതയോടും കൂടി പ്രവർത്തിക്കുന്ന ഒരു P.T.A നമുക്കുണ്ട്. 2016 ജൂണിൽ ചേർന്ന പൊതുയോഗത്തിൽ ശ്രീ. രാജേഷ് ഫിലിപ്പി പുളിക്കൽ പ്രസിഡൻന്റായും ശ്രീമതി.ലിൻസി ആൻറ്റണി കാവക്കാട്ടു വൈസ് പ്രസഡൻറ്റായും തെരഞ്ഞെടുക്കപ്പെട്ടു. എം.പി.റ്റി.എ പ്രസിഡന്റായി ശ്രീമതി. ലിജി ബെന്നി മൂക്കൻതോട്ടത്തിൽനെയും വൈസ് പ്രസിഡന്റായി ശ്രീമതി. സുനിതാ സുകുമാരൻ പെറുശ്ശേലിനെയും തെരഞ്ഞെടുത്തു.

അഡാർട്ട് ക്ലബ്ബ്

ലഹരിവിരുദ്ധസമൂഹം കെട്ടിപ്പടുക്കാൻ അഡാർട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യവും ശുചിത്വബോധവും കുട്ടികളിൽ വളർത്തുന്നതുന്നതിന് ഒരു നല്ല ഹെൽത്ത് ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു.ശ്രീ. ഷിൻറ്റിൽ മാത്യൂവിന്റെ നേതൃത്വത്തിൽ ആരോഗയപരിപാലനം ഭംഗിയായി നടക്കുന്നു.

ഐ.റ്റി ക്ലബ്ബ്

ഐ.റ്റ ഉപജില്ലാമത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങൾക്ക് സമ്മാനം ലഭിക്കുകയുണ്ടായി. സിൻസില സാബു, നവീൻ ഫ്രാൻസീസ്എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. .ഷിനോ ഷാജി ,ആൽബിൻ ജോസഫ് എന്നിവർ രണ്ടാം സ്ഥാനവും നേടി.

സോഷിൽ സയൻസ്

കുട്ടികളിൽ സാമൂഹികാവബോധം വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഹിരോഷിമ ദിനം, കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ഒട്ടേറെ പരിപ്പാടികൾ കുട്ടികൾ അവതരിപ്പിച്ചു.

സ്കൂൾ കലോത്സവം

രാമപുരം ഉപജില്ല കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉജ്ജ്വലവിജയം കൈവരിച്ചു. റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുത്തവരിൽ അൻസു മാരിയറ്റ് മൈക്കിൾ, ജാൻവി ക്ലയർ റ്റി. മൈക്കിൾ, അനീന ജയൽ എന്നിവർ എ ഗ്രേഡ് നേടി. ഈ സ്കൂളിലെ കുട്ടികൾ പരിചമുട്ടുകളിയിൽ പങ്കെടുക്കാനുള്ള യോഗ്യതനേടി.

ജി.കെ.ക്ലബ്ബ്

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് പുതുതായി രൂപീകരിച്ച ക്ലബ്ബിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു വരുന്നു. ആഴ്ചതോറും ക്വിസ് മത്സരം നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം, വായനാദിനം, സ്വാതന്ത്രദിനം, അധ്യാപകദിനം, ശിശുദിനം, ഹിരോഷിമാദിനം, ഭരണഘടനാദിനം, ലഹരിവിരുദ്ധദിനം, എന്നീ വിവിധ ദിനങ്ങൾ വൈവിധ്യവും ആകർഷകവുമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

അസംബ്ബി

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഓരോ ദിവസത്തെയും അസംബ്ലി ചിട്ടയായും ഭംഗിയായും വിവിധ പരിപാടികളോടെ നടത്തിവരുന്നു.

മറ്റുപ്രവർത്തനങ്ങൾ

കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും വളർത്താൻ 'സ്നേഹസ്പർശം' എന്ന പേരിൽ രാമപുരം കുഞ്ഞച്ചൻ ഭവനിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ പൊതിച്ചോറു നൽകി വരുന്നു. കൂടാതെ സമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും സംഭാവനകൾ നൽക സഹായിക്കുന്നു.