ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC

Schoolwiki സംരംഭത്തിൽ നിന്ന്

2016-17 വർഷത്തിൽ 8-ാം ക്ലാസ്സിൽ നിന്ന് 20 പുതിയ അംഗങ്ങളെയും യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. "ലോകപരിസ്ഥിതി ദിനം" സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് ആചരിച്ചു. "സാന്ത്വനം" പദ്ധതിയുടെ ഭാഗമായി പ്രത്യേക സഹായ നിധി സ്വരൂപിച്ച് ഒരു കാൻസർ രോഗിക്ക് സഹായം എത്തിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വൃദ്ധസദനം സഞ്ചരിച്ച് അവരോ‍ടൊപ്പം ഓണം ആഘോഷിച്ചു. "പ്ലാസ്റ്റിക് രഹിത കണ്ണൂർ" "നല്ല നാട് നല്ല മണ്ണ്" പദ്ധതിയോടനുബന്ധിച്ച് അംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുകയും ഒപ്പം സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. സ്കൂളിലെ തന്നെ മറ്റു സംഘടനകളുമായി ചേർന്ന് കരുവൻചാൽ ടൗണിലേയ്ക്ക് കാൻസർ നിവാരണ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു.