ഗവ.എച്ച്.എസ്. എസ്.മാരൂർ
ഹൈസ്കൂള്‍ Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ [[]] (?) [പ്രദര്ശിപ്പിക്കുക] [[]]
{{| പേര്= ജി.എച്ച്.എസ്.മാരുര്
| സ്ഥലപ്പേര്=മാരുര്
ര്വിദ്യാഭ്യാസ ജില്ല= പത്തന൦തിട്ട
റവന്യൂ ജില്ല= പത്തന൦തിട്ട
സ്കൂള്‍ കോഡ്= 38089 സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1903 സ്കുള്‍ വിലാസം=മാരുര്പി.ഒ, മാരുര്| പിന്‍ കോഡ്= 691524 | സ്കൂള്‍ ഫോണ്‍= 04734275373 സ്കൂള്‍ ഇമെയില്‍ ghsmaroor@gmail.com = | സ്കൂള്‍ വെബ് സൈറ്റ്= http://ghsmaroor.org.in |
ഉപ ജില്ല=അടുര് | ഭരണം വിഭാഗം= സര്‍ക്കാര്‍ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം പത്തനാപുര൦നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരുസര്ക്കാര് വിദ്യാലയമാണ് മാരുര് സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here കൊടുമണ്‍ എച്ച്.എസ്.എസ് കൊടുമണ്‍ Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ
കൊടുമണ്‍ എച്ച്.എസ്.എസ് കൊടുമണ്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂള്‍ കോഡ് 38054
സ്ഥലം കൊടുമണ്‍
സ്കൂള്‍ വിലാസം കൊടുമണ്‍ പി.ഒ,
പത്തനംതിട്ട
പിന്‍ കോഡ് 691555
സ്കൂള്‍ ഫോണ്‍ 04734240964
സ്കൂള്‍ ഇമെയില്‍ hskodumon@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://kodumonhs.webs.com
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല അടൂ൪
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം മലയാളം
ആണ്‍ കുട്ടികളുടെ എണ്ണം 115
പെണ്‍ കുട്ടികളുടെ എണ്ണം 128
വിദ്യാര്‍ത്ഥികളുടെ എണ്ണം 243
അദ്ധ്യാപകരുടെ എണ്ണം 14
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രധാന അദ്ധ്യാപകന്‍ ജയശ്രീ.ആ൪.
പി.ടി.ഏ. പ്രസിഡണ്ട് ജയപാല്‍.ജെ.
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമണ്‍ ഹൈസ്കൂള്‍. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.
ഉള്ളടക്കം
[മറയ്ക്കുക]
* 1 ചരിത്രം * 2 ഭൗതികസൗകര്യങ്ങള്‍ * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * 4 മാനേജ്മെന്റ് * 5 മുന്‍ സാരഥികള്‍ * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ * 7 വഴികാട്ടി * 8 എന്റെ ഗ്രാമം * 9 നാടോടി വിജ്ഞാനകോശം * 10 പ്രാദേശിക പത്രം
[തിരുത്തുക] ചരിത്രം
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. |- }}പ്രമാണം:ചിത്രം:school.jpg.bmp |--- [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്. [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി. * ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം. * ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍. * സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി. * വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.കെ.പൃസാദ്. * സോഷൃല്‍ സയ൯സ് / മാത് സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ. / ശ്രീമതി.ശോശാമ്മ.കെ.സി.
[തിരുത്തുക] മാനേജ്മെന്റ്
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪. [തിരുത്തുക] മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1982 - 84 & 1996 - 2000 . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪. 1986 - 1996 ശ്രീ..പി.ഡി.മോഹന൯. 1984 - 86 & 2000 - 2006 ശ്രീമതി.സുഭദൃ കുമാരി.എസ്. 2006 April & May ശ്രീമതി.സുഷമാ ദേവി.ബി. 2006 - ശ്രീമതി.ജയശ്രീ..ആ൪. [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)
അനൂപ്.ആര്‍. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആര്‍. (Idea Mobile)
[തിരുത്തുക] വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂര്‍ - പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍ ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍ എക്സ്ചേഞ്ചിനരികില്‍ സ്കൂള്‍ ബോ൪ഡും വഴിയും കാണാം.
* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല്‍ ജംഗ്ഷനില്‍ നിന്ന് 8 കി.മി. അകലം
| ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് മാപ്പ് ഭൂപ്രദേശം സാറ്റ്ലൈറ്റ് ലേബലുകള് കാണിക്കുക
|}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |} [തിരുത്തുക] എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുതുക
|- }}പ്രമാണം:ചിത്രം:flower.jpg |---- എന്റെ ഗ്രാമം - കൊടുമണ്‍- സ്വര്‍ണഭൂമി. ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍. ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S., അതിന്റെ തിലകക്കുറിയെന്നപോലെ - KODUMON HIGH SCHOOL വിരാജിക്കുന്നു. കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
[തിരുത്തുക] നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) |- }}പ്രമാണം:ചിത്രം:butterfly.jpg |---- കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?| ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?|
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ] >Report By:R.Presanna Kumar, SITC, Kodumon H.S.|
[തിരുത്തുക] പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) |- }}പ്രമാണം:ചിത്രം:trumpet.jpg പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ.... |----
സ്കൂള്‍ വിക്കി
-ആര്‍.പ്രസന്നകുമാര്‍.
- }}പ്രമാണം:ചിത്രം:WIKI.jpg |----
വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.
|- }}പ്രമാണം:ചിത്രം:cart3.jpg മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. മാഷേ, സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു. |----
എല്ലാവര്‍ക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.
|- }}പ്രമാണം:ചിത്രം:cart1.jpg മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ... |----
ഭോപ്പാല്‍ ദുരന്തം - ആദരാഞ്ജലി| 02/12/2009
യൂണിയ൯ കാര്‍ബൈഡിന്റെ പുകക്കുഴലുകള്‍ വിഷം വമിപ്പിച്ച ആ കാള രാത്രി മറക്കാനാവുമോ, പ്രത്യേകിച്ച് ഉറ്റവരും ഉടയവരും ന,്ടപ്പെട്ട മനുഷ്യവര്‍ഗത്തിന്. പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങള്‍, ജീവിതം പേറുന്ന കോടികള്‍..... അവര്‍ക്കായി ഒരു ദിനം ...ഡിസംബര്‍ 2. ആദരാഞ്ജലി ...... ബാഷ്പാഞ്ജലി...................... >Report By:R.Presanna Kumar, SITC, Kodumon H.S.|
|- }}പ്രമാണം:ചിത്രം:independence.jpg പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക |----
നവംബര്‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍| ആര്‍.പ്രസന്നകുമാര്‍./ SITC / 26..11..'09
|- }}പ്രമാണം:ചിത്രം:Mumbai.jpg |---- മുംബൈയുടെ സുന്ദര നാളുകളില്‍ ഒപ്പിയ ചിത്രങ്ങള്‍ - ഇന്ന് ഹോട്ടല്‍ താജ് ഉള്‍പെടെ പലതും ഭീകരതയുടെ ബാക്കി പത്രമായി കരിവാളിച്ചു നില്‍ക്കുന്നു.
നാം അറിയില്ല, നാം ഓര്‍ത്തില്ല, അവര്‍ നാം തന്നെയെന്നും | നമ്മിലൊരാളായി പൃഥ്വിയില്‍ സഹജരായി പാര്‍ത്തവരെന്നും | നവംബറി൯ നഷ്ടമായി മുംബൈ വിതുമ്പവെ ,ചേര്‍ത്തുവോയെന്നും | നാടി൯ അഭിമാനപുളകങ്ങളെ നെഞ്ചിലെ തുടിതാളമായെങ്കിലും.....|
മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് - പ്രാദേശിക ലേഖക൯ -സജു വടക്കേകര -| - }}പ്രമാണം:ചിത്രം:garbage.jpg കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക |----
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു.|
|
പുതിയ മുഖം
-ആര്‍.പ്രസന്നകുമാര്‍.
- }}പ്രമാണം:ചിത്രം:india.jpg |----
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
|- }}പ്രമാണം:ചിത്രം:gandhi.jpg |----
ഗാന്ധി - ഒരു നിമിഷ കലിക
-ആര്‍.പ്രസന്നകുമാര്‍.
സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ കളിത്തട്ടിലില്‍,
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം.
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം,
ഗന്ധമായി നിറയുന്നു, നാടി൯ മാനസമെത്ര വിശാലം.
രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും
രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും
ഈശ്വരനും അസൂയയുണര്‍ത്തും പ്രിയ ബാപ്പു - ഒരു
ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ.
വിശ്വാസം വരുന്നില്ല സത്യം കാല്‍വച്ചു നടന്നതും
വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമര്‍ന്നതും
ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി
ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി....
ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി- സ്വന്തം ലേഖക൯ -അനില്‍-|
|- }}പ്രമാണം:ചിത്രം:cart2.jpg മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ... |----
കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള്‍ പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്.|
|- }}പ്രമാണം:ചിത്രം:girl.jpg |---- തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.-| കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|
|- }}പ്രമാണം:ചിത്രം:copenhegen.jpg |----
കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി
-ആര്‍.പ്രസന്നകുമാര്‍. 13/12/2009
കാര്‍ബണ്‍ നിര്‍ഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാര്‍ക്കില്‍ പൊടിപൂരം കൊണ്ടാടുന്പോള്‍ വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാര്‍ബണ്‍ നിര്‍ഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി. രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങള്‍ക്ക് അതില്‍ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയില്‍ പണം ചെലവാക്കുന്നതില്‍ സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.
|- }}പ്രമാണം:ചിത്രം:icemelting.jpg ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു മലകള്‍ ഉരുകി സമുദ്ര നിരപ്പുയരുന്നു. |----
മലിനീകരണ തോത് കുറയ്ക്കുവാനുള്ള നിര്‍ദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചര്‍ച്ചക്കു വിധേയമാക്കി. കാര്‍ബണ്‍ നിര്‍ഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയില്‍ ഇന്ത്യയും ചൈനയും ആണവോര്‍ജം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ യോജിച്ചു. പക്ഷേ പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ത്തു. സുരക്ഷാപരമായും അവര്‍ ആണവ റിയാക്ടറിനെതിരാണ്. കൂടുതല്‍ ആണവ റിയാക്ടറുകള്‍ തകര്‍ന്നാലുണ്ടാകുന്ന ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവര്‍ മു൯കൂട്ടി കാണുന്നു.
ലോകം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നില്‍ക്കേ അവിടവിടെയായി അശാന്തിയുടെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടുന്നു. എങ്കിലും പ്രതീക്ഷയുടെ ചില രജതരേഖകള്‍ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു. 13/12/2009
|- }}പ്രമാണം:ചിത്രം:Telugana.jpg ആന്ധ്റ വെട്ടിപ്പിളര്‍ക്കുന്നു - ഭാരതം കേഴുന്നു. |----
ഭാരതീയം
-ആര്‍.പ്രസന്നകുമാര്‍. 13/12/2009
തെലുങ്കാന അഗ്നിശൈലമായി നീറവേ ഭാരതം ത൯
തിലകുറി മായ്ചു നില്‍പ്പൂ വിധുര വേപഥുവോടെ വിതുന്പി.
അംഗഭംഗം വന്ന ഭാരതാംബ, വീണ്ടും കബന്ധ ഭീതി ചൂഴ്ന്നു
സംഗപരിത്യാഗിയായി സാഷ്ടാഗം നമിപ്പൂ സംഗമമോതി.
പിരിയാ൯ പഴി പറയാ൯ സംഗര കാഹളം മുഴക്കാ൯ എളുപ്പം
തിരിയായി ഒരു നാളമായി ഉള്‍വിളക്കു തെളിക്കാന്‍ കടുപ്പം.
ഭാഷയല്ല നാം, ഭാഷണവുമല്ല, രൂപഭാവങ്ങളല്ല, മുഷിയുന്ന
വേഷഭൂഷകളല്ല, പിന്നെയോ ഒരേ വികാരം ഭാരതീയം.
- }}പ്രമാണം:ചിത്രം:Lord Aiyyappa.jpg സ്വാമി അയ്യപ്പ൯ |----
- }}പ്രമാണം:ചിത്രം:kerala sabarimala.jpeg ശബരിമല - കേരളം |----
- }}പ്രമാണം:ചിത്രം:sabarimala temple.jpg ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം |----
ശബരിമല - പത്തനംതിട്ടയുടെ മാണിക്യം
-ആര്‍.പ്രസന്നകുമാര്‍.
സഹ്യന്റെ മടിത്തട്ടില്‍ പിറന്ന് ഒരു സംസ്കാരം പോലെ പമ്പ ഒഴുകുന്നു....പ്രശാന്തം ....പ്രദീപ്തം. 18 മലകളുടെ അധിപനായി, കാനന വാസനായി പള്ളികൊള്ളുന്നു....കലിയുഗ വരദ൯....അയ്യപ്പ൯. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ ഏവരും ആരാധിക്കുന്ന ശ്രീധര്‍മ്മശാസ്താവ്. പ്രകൃതിയുടെ തനി സ്വരൂപമായി മണ്ഡല വൃതം നോക്കുന്ന മാനവര്‍, ഭക്തി പ്രകര്‍ഷത്തില്‍ മുങ്ങി നിവരുന്ന പമ്പാ സരസ്സ്, മനം മയക്കുന്ന കാട്ടു വഴിത്താരകള്‍, കരിമല കയറ്റം കഠിനം കഠിനം എങ്കിലും കല്ലും മുള്ളും കാലുക്കു മെത്തയാക്കുന്ന മനോനിശ്ചയം, പൊന്നു പതിനെട്ടു പടിയേറിയുള്ള ദിവ്യ ദര്‍ശനം... ഇതല്ലേ ശബരിമല, അല്ല ലോകത്തിന്റെ ഒരു ചെറു കുമിള.
- }}പ്രമാണം:ചിത്രം:Lord Aiyyappa and Pandalam Maharaja.jpg ശ്രീ അയ്യപ്പനും പന്തള മന്നനും |----
മിത്തുകള്‍ക്കു മിഴിവേകി അയ്യപ്പചരിതം പമ്പയാറായി ഒഴകുന്നു, ജനാരണ്യങ്ങളിലൂടെ, ഇടതടവില്ലാതെ, അനുസ്യൂതം...അനിര്‍ഗളം. മൃഗയാ വിനോദത്തിനു കാട്ടിലെത്തിയ പന്തള മന്ന൯ അവിടെ അനാഥനായി കണ്ടെത്തിയ ശൈവ-വിഷ്ണു മായയെ, മോഹിനീ സുതനെ, തന്റെ കൊട്ടാരത്തില്‍ കൊണ്ടു വന്ന്, പോറ്റി വളര്‍ത്തി, സ്വന്തം പുത്രനോടുള്ള അമിത സ്നേഹ വായ്പില്‍ നില മറന്ന മഹാ റാണി, മാറാ രോഗം നടിച്ചു. പ്രതിവിധിയായി, ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന കൊട്ടാരം വൈദ്യ൯ വിധിച്ചത് പുലിപ്പാലായിരുന്നു. മൂത്ത പുത്രനായ അയ്യപ്പ൯ പുലിപ്പാലിനായി കാട്ടിലേക്കു തിരിച്ചു. ഒപ്പം റാണിയുടെ മനം തുടിച്ചു, തന്റെ മക൯ രാജാവാകുമല്ലോ!, അയ്യപ്പ൯ തിരികെ വരില്ലല്ലോ!! പക്ഷേ അയ്യപ്പ൯ തിരികേ വന്നു, പുലിപ്പാലുമായി. മഹാ ചൈതന്യം തിരിച്ചറിഞ്ഞ റാണി അയ്യപ്പനോട് മാപ്പു പറഞ്ഞു. രാജപദവി സ്വീകരിക്കാനപേക്ഷിച്ചു. പക്ഷേ സര്‍വസംഗപരിത്യാഗിയായ ഭഗവദ് ചൈതന്യം ഒന്നു ചിരിച്ചു,... തന്റെ ജന്മഗേഹമായ കാട്ടിലേക്കു തന്നെ മടങ്ങി. ആണ്ടിലൊരിക്കല്‍ തന്നെ വന്നു കാണാനുള്ള അനുവാദവുമേകി....
- }}പ്രമാണം:ചിത്രം:Makara jyothi and templei.gif മകര ജ്യോതി ക്ഷേത്ര പശ്ചാത്തലത്തില്‍ - തുടുത്ത സംക്രമ സന്ധ്യയില്‍ ഒരു സുന്ദര ദൃശ്യം |----
ഇന്ന് ശബരിമല ഒരു അന്താരാഷ്ട്ര സാംസ്കാരിക സമന്വയ പ്രതീകമാണ്. മുഹമ്മദീയനായ വാവരു സ്വാമിയുടെ സന്നിധി തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. എരുമേലി ക്ഷേത്രം, പേട്ടതുള്ളല്‍, വാവരു പള്ളി എന്നീ ത്രയങ്ങള്‍ മനുഷ്യ൯ ഒന്നാണെന്ന മഹിമ വിളിച്ചോതുന്നു. ഇന്ത്യയില്‍ കുംഭമേള കഴിഞ്ഞാല്‍ ഇത്രയും ജനങ്ങള്‍ സംഗമിക്കുന്ന വേദി മറ്റെവിടെയുണ്ട്. അതില്‍ തന്നെ ഭക്തനെ ദൈവമായി കാണുന്ന മഹാ സങ്കല്പം ...ഉദാത്തവും ഉന്നതവുമായ ഗാഭീര്യം ശബരി മലയിലല്ലാതെ ഏതു സന്നിധിയിലുണ്ട്.
സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ... 14/12/2009
- }}പ്രമാണം:ചിത്രം:ponnu pathinettam padi.jpg പൊന്നു പതിനെട്ടാം പടി - പുണ്യമാം ദര്‍ശനം |----
- }}പ്രമാണം:ചിത്രം:makara jyothi.jpg മകര ജ്യോതി പൊന്നമ്പലമേട്ടില്‍ മകര നക്ഷത്രമായി ഉദിച്ചപ്പോള്‍ . അനിതരമാം ദര്‍ശനം |----
|- }}പ്രമാണം:ചിത്രം:xmas1.jpg വീണ്ടും ഒരു ക്രിസ്മസ് വരവായി, നിറയെ പ്രതീക്ഷകളുമേന്തി.......... |----
|- }}പ്രമാണം:ചിത്രം:thiruppiravi.jpg പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു, ക്രിസ്മസ് വരവായി, സന്തോഷിപ്പി൯.... |----
ഏവര്‍ക്കും ക്രിസ്മസ് / നവ വര്‍ഷ ആശംസകള്‍
|- }}പ്രമാണം:ചിത്രം:grasshut.jpg മണ്ണിലും മനസ്സിലും പുല്‍ക്കൂടുകളുടെ അരങ്ങേറ്റമായി, ഇനി നല്ല നാളുകള്‍ ...തിരു നാളുകള്‍.... |----
|- }}പ്രമാണം:ചിത്രം:santa.jpg സാന്റാക്ളോസ് അപ്പൂപ്പ൯ വന്നു, കുട്ടികള്‍ക്ക് മധുരവുമായി.... |----
- }}പ്രമാണം:ചിത്രം:madhavan.jpg അഭിനന്ദനങ്ങള്‍, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കേരള പുത്രന് അഭിവാദനങ്ങള്‍. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯എന്തേ താമസം....! |---- പത്മവിഭൂഷണ്‍ ഡോ.ജി.മാധവ൯ നായര്‍. (മു൯ ചെയര്‍മാ൯, ISRO)
ഉസ്കൂളിലെ മണി -ആര്‍.പ്രസന്നകുമാര്‍. ഉസ്കൂളിലെ മണി കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്? 'തലേന്ന് മണിയടിച്ച് ഉസ്കൂള്‍ വിട്ടതാണല്ലോ എന്റെ റബ്ബേ ?' ഒന്നാം ശിപായി ഉസ്മാ൯ തലയില്‍ കൈ വച്ചു പിറുപിറുത്തു. രണ്ടാം ശിപായി സുലൈമാ൯ അന്നും വന്നിട്ടില്ല, 'ഓന്റെ ഡ്യൂട്ടി ഉസ്താദിന്റെ വലിപ്പിലല്ലേ. അല്ലേലും ഓ൯ വന്നിട്ട് എന്തൂട്ട് കാട്ടാനാണ് ?' ഉസ്മാ൯ വല്ലാതെ ബേജാറായി. അരിശം മുഴുവ൯ സുലൈമാനോടായി. നേരെ ഒന്നാം മാഷിന്റെ അടുത്തു ചെന്നു. വരവ് കണ്ടപ്പോഴെ എന്തോ കുന്ത്റാണ്ടമുണ്ടെന്ന് മാഷ് അനുമാനിച്ചു. ഗൗരവം ചോരാതെ സുബൈദ് മാഷ് നല്ല മലയാളത്തില്‍ തിരക്കി. 'എന്താ ഉസ്മാനേ, ഇന്നും സുലൈമാ൯ വന്നിട്ടില്ലേ?' 'വന്നു... ഓനിപ്പം ഏ.ഇ.ഒ. സാറിന്റെ കീഴില്‍ കാണും. അതല്ല മുസീബത്ത്..' ഉസ്മാ൯ നിന്നു വിറച്ചു, പിന്നെ വിയര്‍ത്തു. സുബൈദ് മാഷ് ഗൗരവം മാറ്റി ഉസ്മാനെ കൂടുതലായി ഒന്നു ശ്രദ്ധിച്ചു. എന്തോ കാര്യമായി പിണഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഓന്റെ ബീവി സുറുമി പിണങ്ങി അവളുടെ വീട്ടില്‍ പോയി കാണും. മെല്ലെ ചിരിച്ചു കൊണ്ടു പതിവു മറുപടിയോതി. 'ഓളിങ്ങു വരും ഉസ്മാനേ, എന്തൂട്ടായാലും ഓള്‍ടെ ഖല്‍ബ് ഇവിടെ ബച്ചിട്ടല്ലേ പോയിരിക്കുന്നത്! ' 'ഇതായിപ്പം ബല്ല്യ കാരിയം...മണി കളവു പോയി. അതു പറയാ൯ വന്നപ്പോ?' ഉസ്മാ൯ തീ പിടിച്ചതു പോലെ നിന്നു തുള്ളി. 'രാരിച്ചനോടു തിരക്കിയോ. ഓനല്ലേ തൊട്ടടുത്തുള്ളത്?' 'നേരാ, ഓ൯ തപാലും നോക്കി മാഷിനുള്ള ചോറും വാങ്ങി, മിനുങ്ങി വരുമ്പം തിരക്കിയാല്‍ മതി. നല്ല കഥ....!' അപ്പോള്‍ അതാണു കാര്യം. സ്കൂളിലെ മണി കളവു പോയിരിക്കുന്നു. തിരൂര്‍ അങ്ങാടീലെ സേട്ടിന്റെ പീടികയില്‍ നിന്നും 380 ഉറപ്പികയ്ക്ക് വാങ്ങിയതാണ്. ഇനിയിപ്പം പറഞ്ഞിട്ടെന്നു കാര്യം. പോലീസില്‍ പറഞ്ഞാല്‍ അതിനു വേറെ ഉറുപ്പിക കണ്ടെത്തണം. ഉസ്മാ൯ ഇതിനകം പോയി കഴിഞ്ഞിരിക്കുന്നു. മാനേജര്‍ ഹാജിയാരെ കണ്ടാലോ? വേണ്ട, ഉറുപ്പികയൊട്ടു കിട്ടുകയമില്ല, ബയക്കു കേക്കുകയും വേണം. എന്തായാലും ഒരു ചായ കുടിച്ചു കളയാം. നായരുടെ പീടികയില്‍ ഒരു ചന്ദനക്കുടത്തിനുള്ള പുരുഷാരം. ഒരു വിധം വകഞ്ഞ് ഉള്ളില്‍ കയറി. അവിടെ നായര്, കള്ളനെ കണ്ട മട്ടില്‍ വിവരണം നടത്തുകയാണ്. ദോഷം പറയരുതല്ലോ, കണ്ടപ്പോഴെ ചുടു ചായ നീട്ടി. ചുടു ചായ തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങവെ മണി മുഴക്കം കേട്ടു. 'ങേ ... അത് ഉസ്കൂളിലാണല്ലോ? മണിയടിക്കുന്നത് ഉസ്മാ൯ തന്നെയാണ്. ആ ശൈലി കേട്ടാല്‍ എവിടെ വെച്ചും തിരിച്ചറിയാം. പക്ഷേ ഈ ഒച്ച വ്യത്യസ്തമാണല്ലോ?' തിരക്കിട്ട് പുറത്തിറങ്ങവെ വിഷണ്ണനായി നായര് പ്രത്യക്ഷപ്പെട്ടു. 'എന്താ നാണു നായരെ, എന്തു പറ്റി?' 'ഇനി എന്തു പറ്റാ൯...രണ്ടു കിലോ അരിയുടെ ദോശ മാവ് ഞാനെന്തു ചെയ്യും.....' അപ്പോഴും ഉസ്കൂളിലെ മണി മുഴങ്ങുന്നുണ്ടായിരുന്നു....ഉസ്മാന്റെ നെഞ്ചിലെ തുടി താളം പോലെ...... നായരുടെ ദോശക്കല്ലു കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
[എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.] 15/12/2009
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........ |- }}പ്രമാണം:ചിത്രം:sitc.jpg |--- >Report By:R.Presanna Kumar, SITC, Kodumon H.S.| UP DATED ON 15/12/2009 "http://www.schoolwiki.in/index.php/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗങ്ങള്‍: പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ | പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താളിന്റെ അനുബന്ധങ്ങള്‍
* ലേഖനം * സംവാദം * മാറ്റിയെഴുതുക * നാള്‍വഴി * തലക്കെട്ടു് മാറ്റുക * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
സ്വകാര്യതാളുകള്‍
* Ghsmaroor * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങള്‍ * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകള്‍ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സംശയങ്ങള്‍
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍
പണിസഞ്ചി
* അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * അപ്‌ലോഡ് * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 07:08, 14 ഡിസംബര്‍ 2009. * ഈ താള്‍ 308 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങള്‍