ഗവ എച്ച് എസ് എസ് വരവൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24037 (സംവാദം | സംഭാവനകൾ) ('=== തിരുവോണ വരവേല്‍പ്പിന് നിറപകിട്ടേകി വരവൂര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവോണ വരവേല്‍പ്പിന് നിറപകിട്ടേകി വരവൂര്‍ സ്കൂളിന്റെ ആഘോഷങ്ങള്‍

വരവൂര്‍: പരീക്ഷയുടെ ഭീതിയില്‍പ്പെട്ടിരിക്കുന്ന കുട്ടികളുടെ മനസ്സിനെ ആനന്ദിപ്പിക്കാന്‍ വീണ്ടുമൊരു ഓണം വന്നെത്തി. ആ ആനന്ദം വരവൂരിലെ വിദ്യാര്‍ഥികള്‍ ഒരാഘോഷമാക്കി മാറ്റി. എല്ലാ വിദ്യാര്‍ഥികള്‍ കേരളത്തനിമയുള്ള വേഷം ധരിച്ചുകൊണ്ടായിരുന്നു ഓണാഘോഷത്തില്‍ പങ്കെടുത്തത്. പി.ടി.എ അംഗങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും പങ്കുചേര്‍ന്ന ഓണാഘോഷം വര്‍ണ്ണാഭമാക്കാന്‍ എച്ച എം രതി ടീച്ചര്‍ നേതൃത്വം നല്‍കുകയും പഞ്ചായത്ത് പ്രസിഡന്റ് ബാബു ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് പുലിക്കളിയും ശിങ്കാരിമേളവും ഓണക്കളികളും പാലടപ്രഥമനോടുകൂടിയ ഗംഭീര ഓണസദ്യയും ഉണ്ടായി. വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന വടംവലി മത്സരം ഒാണാഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു പിരിച്ചെടുത്ത ചെറിയതുക സ്കൂള്‍ പരിസരത്ത് താമസിക്കുന്ന പാവപ്പെട്ട രണ്ടു പേര്‍ക്ക് ഓണസദ്യയും ഓണക്കോടിയും നല്‍കാന്‍ അവസരമുണ്ടായി. ഓണക്കളികളില്‍ വിജയികളായവര്‍ക്ക് സമ്മാനവിതരണവും ഉണ്ടായി. രാവിലെ തുടങ്ങിയ ഓണാഘോഷ പരിപാടികള്‍ വൈകുന്നേരം വരെ നീണ്ടുനിന്നു.