ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

ജി.വി.എച്ച്.എസ്.എസ്.കടയ്ക്കല്‍

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-09-201740031





ചരിത്രം

  • 'കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കന്‍ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു.
  • മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്‍ക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാര്‍ ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ല്‍ഗവ.അപ്പര്‍ പ്രൈമറി സ്കൂല്‍അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സില്‍ നിലനിര്‍ത്തി.ഹൈസ്കൂള്‍വിഭാഗം ഇന്നത്തെ ഹൈസ്കൂള്‍കോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴില്‍ പ്രവര്‍ത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.
  • ഇന്നത്തെ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതില്‍ ചില കെട്ടിടങ്ങള്‍ തട്ടാമല രാമന്‍പിള്ള സാറിന്റെ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങള്‍ അദ്ദേഹം സര്‍ക്കാര്‍ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ല്‍ ഡോ.ഗോവിന്ദന്‍ ഇവിടെ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു.ഇപ്പോള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയില്‍നിന്നും കടയ്ക്കല്‍ ഠൗണില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറ്റുകയുണ്ടായി.
  • ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കര്‍ അന്‍പത് സെന്‍റ് സ്ഥലവും തട്ടാമല രാമന്‍പിള്ള സാറില്‍ നിന്നും നാട്ടിലെ ഏതാനും വ്യക്തികള്‍ വില നല്‍കി വാങ്ങി.സ്വകാര്യ സ്ക്കൂള്‍ നടത്തുകയായിരുന്നു ലക്ഷ്യം.1950 ല്‍ കടയ്ക്കല്‍ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോള്‍ സെക്കന്‍ററി സ്ക്കൂള്‍ നടത്താന്‍ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകള്‍ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.കരിങ്ങോട്ട് കുട്ടന്‍ പിള്ള,പുല്ലുപണയില്‍ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതന്‍വൈദ്യന്‍ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികള്‍ എഴുപത്തിയാറ് പേര്‍ക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്.
  • നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനത്തിനുശേഷം 1995 ജൂണ്‍ മാസത്തില്‍ കടയ്ക്കല്‍ ഗവ. ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.എം എല്‍ റ്റി, എം ആര്‍ ആര്‍ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവര്‍ത്തിക്കുന്നു.ശ്രീ പി എ നടരാജന്‍ ആദ്യ പ്രിന്‍സിപ്പലായി.2004 ല്‍ ഹയര്‍ സെക്കന്‍ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.ബയോളജി സയന്‍സ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ല്‍ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു.
  • പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടെ എന്‍ സി സി യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.പെണ്‍കുട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍കഴിയുന്ന എന്‍ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വര്‍ഷമാണ് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡല്‍ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നു.
  • ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നാല്‍പ്പത് ഡിവിഷനുകളിലായി 1800 ല്‍പ്പരം കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി,ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി 500 ല്‍പ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഈ വിദ്യാലയം മികവു പുലര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരലത്തിലെ ഏക മാതൃക.ജെ ആര്‍ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആര്‍ സി ഓഫീസ് കം ട്രയിനിംങ് കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ് സെന്‍ററും സ്കൂള്‍ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുള്‍പ്പെടെ നൂറുകണക്കിന് വൃക്ഷങ്ങള്‍ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു."എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റന്‍ പുളിമരങ്ങളും രണ്ട് പടുകൂറ്റന്‍ മാവുകളും ചേര്‍ന്ന വിശാലമായ അസംബ്ലി മൈതാനം, നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒരു മള്‍ട്ടിമീഡിയ ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു.കേരള സര്‍ക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം)സ്കില്‍ഡെവലപ്മെന്‍റ് സെന്‍റര്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവൃത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1.ഭാസ്കര അയ്യര്‍ 2. ജാനകീ 3. ഗോവിന്ദന് പോറ്റി, 4.റ്റി എം മത്തായി, 5.മങ്ങാട് കരുണാകരന്‍, 6.വേലുക്കുട്ടി, 7.യോഹന്നാന്‍, 8.കെ വൈ അഹമ്മദ് പിള്ളൈ, 9.ജെ ഗോപാലപിള്ള, 10.സി ചെല്ലമ്മ, 11.പി എ മുഹമ്മദ് കാസിം, 12.മൊഹിദ്ദീന്‍ ഖാന്‍, 13.എം എസ്സ് സൈനബാബീവി,ജി 14.സുകുമാരന്‍ ഉണ്ണിത്താന്‍, 15.സരസ്വതി അമ്മ, 16.പി എ നടരജന്‍, 17.ജമീലാ ബീവി, 18.തുളസീമണി അമ്മ19.ബി.ജഗദമ്മ.20ബി.കലാവതിക്കുഞ്ഞമ്മ,21.എംനാസിമുദ്ദീന്‍,22.എ.ശ്യാമകുമാരി,23.എസ്.ശ്രീകുമാരി, 24എസ്.ജസ്സി എസ്, 25.സി.തങ്കമണി,26.കെ.ഗോപകുമാരപിള്ള,27.കെ രാജേന്ദ്രപ്രസാദ് 28.റ്റി ലിസി തുടരുന്നു

വി എച്ച് എസ് എസ് വിഭാഗം' 1.പി എ നടരാജന്‍, 2.ജമീലാ ബീവി, 3.തുളസീമണി അമ്മ, 4.ബി.ജഗദമ്മ, 5.ബി.കലാവതിക്കുഞ്ഞമ്മ, 6.എംനാസിമുദ്ദീന്‍7.അനില്‍ റോയ് മാത്യു, 8.എസ് സുജ തുടരുന്നു

'ഹയര്‍ സെക്കന്‍ററി വിഭാഗം' 1.ബി.ജഗദമ്മ,2.ജി.മണിയന്‍,3.മാധുരി,4.സി.വിജയകുമാരി,5.ബിന്ദു എസ് തുടരുന്നു

പ്രശസ്ഥരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സര്‍വ്വശ്രീ.പ്രൊഫ.രമാകാന്തന്‍,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കിലമുന്‍ഡയറക്ടര്‍ ) , സി ആര്‍ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം), സീജീ കടയ്ക്കല്‍ (മാതൃഭൂമി വാര്‍ത്താ ചാനല്‍) ,നിര്‍മ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യന്‍ ഷാജു കടയ്ക്കല്‍(പ്രശസ്ത മാന്ത്രികന്‍), ദീപക് ചന്ദ്രന്‍ മങ്കാട് ( യുവകവി)

വഴികാട്ടി

{{#multimaps:  8.8272356,76.9283187| zoom=16 }}