ഉള്ളടക്കത്തിലേക്ക് പോവുക

കൂമ്പ൯പാറ

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 19 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sr.shijimol sebastian (സംവാദം | സംഭാവനകൾ) (വു)

സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു.

"https://schoolwiki.in/index.php?title=കൂമ്പ൯പാറ&oldid=379786" എന്ന താളിൽനിന്ന് ശേഖരിച്ചത്