സഹായം:ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഗ്രന്ഥശാല

ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ പേരു വിവരവും ഇവിടെ ചേര്‍ക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂള്‍ ഗ്രന്ഥശാല ശേഖരത്തോടു ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആവിവരം പ്രധാന്യത്തോടെ ചേര്‍ക്കണം. അപൂര്‍വ്വ പുസ്തകങ്ങള്‍ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങള്‍, പഴയ പാഠപുസ്തകങ്ങള്‍, പഠന സഹായികള്‍, കത്തുകള്‍, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കില്‍ വിവരം ചേര്‍ക്കണം.. അവയുടെ ഫോട്ടോയും ചേര്‍ക്കാം.

ഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍

ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേര്‍ക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേര്‍ക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേര്‍ക്കണം.

ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം

ലിബര്‍ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം.

  1. നമ്പര്‍
  2. ബുക്ക് നമ്പര്‍
  3. പുസതകത്തിന്റെ പേര്
  4. എഴുത്തുകാരന്‍/എഴുത്തുകാര്‍
  5. ഭാഷ
  6. ഇനം
  7. പ്രസാധകന്‍
  8. പ്രസിദ്ധീകൃത വര്‍ഷം
  9. വില
  10. ഐ.സ്.ബി.എന്‍

സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഫയല്‍ http://www.tablesgenerator.com/ എന്ന വെബ് സൈറ്റിലെ MediaWiki Tables എന്ന ടാബിലമര്‍ത്തി Copy to clip board - Generate എന്ന ബട്ടണിലമര്‍ത്തിയാല്‍ വിക്കി ടേബിള്‍ ജനറേറ്റ് ചെയ്യാം. തയ്യാറാക്കിയ വിക്കി ടേബിള്‍ ഗ്രന്ഥശാല പേജില്‍ കാറ്റലോഗ് എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എന്‍)

ഐ.സ്.ബി.എന്‍ കോഡ്

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ഐ.സ്.ബി.എന്‍ നെ ക്കുറിച്ച് കൂടുതലറിയാന്‍

കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ചവറ
നമ്പര്‍ ബുക്ക് നമ്പര്‍ പുസതകത്തിന്റെ പേര് എഴുത്തുകാരന്‍/എഴുത്തുകാര്‍ ഭാഷ ഇനം പ്രസാധകന്‍ പ്രസിദ്ധീകൃത വര്‍ഷം വില ഐ.സ്.ബി.എന്‍
1 B1001 അക്ഷരം ഒ.എന്‍.വി. കുറുപ്പ് മലയാളം കവിത പ്രഭാത് 1965 15
2 B1002 രണ്ടാമൂഴം എം.ടി. വാസുദേവന്‍ നായര്‍ മലയാളം നോവല്‍ ഡി.സി.ബുക്സ് 2013 125
3 B1003 ഖസാക്കിന്റെ ഇതിഹാസം ഒ.വി.വിജയന്‍ മലയാളം നോവല്‍ ഡി.സി.ബുക്സ് 2000 170
4 B1004 നീര്‍മാതളം പൂത്ത കാലം മാധവിക്കുട്ടി മലയാളം ഓർമ്മ ഡി.സി.ബുക്സ് 2015 165
5 B1005 ഇന്ദുലേഖ ഒ. ചന്തുമേനോന്‍ മലയാളം നോവല്‍ ഡി.സി.ബുക്സ് 1954 100

പുസ്തക ലിസ്റ്റ് നിര്‍മ്മിക്കാനുള്ള ഡാറ്റാ ഷീറ്റ്

പ്രമാണം:Sample library table sheet.ods - ഇതിന്റെ പ്രിന്റ് ഔട്ട് ​എടുത്ത് ഉപയോഗിക്കാം.

"https://schoolwiki.in/index.php?title=സഹായം:ഗ്രന്ഥശാല&oldid=362283" എന്ന താളിൽനിന്ന് ശേഖരിച്ചത്