സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
വിലാസം
വായാട്ടുപറമ്പ്

കണ്ണൂര്‍ ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-12-200913047




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ല്‍ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റില്‍ സെന്റ് ജോസഫ് എലിമെന്ററി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. Sri. V. Simon Thomas ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1960 മാനേജ്മെന്റില്‍ നിന്നും പള്ളി സ്കൂള്‍ ഏറ്റെടുത്തു. 1965ല്‍ ഉടുംമ്പുംചീത്തയില്‍ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏ‍ജന്‍സിക്ക് സ്കൂള്‍ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേല്‍ അച്ചന്‍ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുള്‍ അനുവദിച്ചു കിട്ടി. 3.6.82ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. ഭരണസൗകര്യാര്‍ത്ഥം പിന്നീട് സ്ക്കുള്‍ തലശ്ശേരി രൂപത കോര്‍പ്പറേറ്റിനു കൈമാറി. റവ. ഫാ. മോണ്‍. മാത്യു.എം.ചാലില്‍ ആയിരുന്നു കോര്‍പ്പറേറ്റ് മാനേജര്‍. 1987ല്‍ ഹൈസ്ക്കുളിന് നിര്‍മ്മിച്ച പുതിയ രണ്ടു നിലകെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉല്‍ഘാടനം ചെയ്തു. 1985ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതി 100% വിജയം കൈവരിച്ചു. തുടര്‍ന്ന് 4 വര്‍ഷം മലയോര മേഖലയിലെ ഈ വിദ്യാലയം 100% നിലനിര്‍ത്തി. സംസ്ഥാനത്തു തന്നെ 15-ാം സ്ഥാനം നേടി മികവു പുലര്‍ത്തിപ്പോന്നു. 1987 മുതല്‍ 2009 വരെ 20 ഡിവിഷനുകളിലായി 900 ത്തോളം കുട്ടികള്‍ പഠിച്ചുവരുന്നു. യാത്രാ ദുരിതവും, മലയോര കാര്‍ഷികമേഖലയിലെ കഷ്ടപ്പാടുകളും, സാമ്പത്തിക പ്രതിസന്ധികളും പ്രതികൂലമായ മറ്റനേകം പ്രശ്നങ്ങളും ഉണ്ടെങ്കിലും തുടര്‍ന്നിങ്ങോട്ട് തിളക്കമാര്‍ന്ന വിജയശതമാനം നിലനിര്‍ത്തിപ്പോരുവാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. കായികരംഗത്ത് വളരെ ശ്രദ്ധേയമായ നിലവാരം കാത്തുസൂക്ഷിക്കുവാന്‍ സ്ക്കൂളിന് കഴിയുന്നുണ്ട്. ജില്ലാ കായികമേളയില്‍ ഹാട്രിക് നേടുവാന്‍ ഹൈസ്ക്കൂളിന് കഴിഞ്ഞു. സബ് ജില്ലാതലത്തില്‍ വളരെക്കാലം മികവ് നിലനിര്‍ത്തിപ്പോരുവാന്‍ പ്രൈമറി വിഭാഗത്തിന് കഴിയുന്നു. സ്ഥാപക മാനേജരുടെയും 1982 മുതല്‍ പ്രഥമാദ്ധ്യാപകനായിരുന്ന മാത്യുസാറിന്റെയും ദീര്‍ഘവീക്ഷണവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും മൂലം നല്ലൊരു തുടക്കം കുറിക്കുവാന്‍ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയര്‍സെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാന്‍ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്‍റര്‍ നെറ്റ് സൗകര്യവും LCD പ്രൊജക്ടര്‍ ഉള്‍പ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • NCC
  • NCC Band troop
  • Scout & Guide
  • വിദ്യാരംഗം കലാസാഹിത്യവേദി
  • റെഡ്ക്രോസ്
  • ADSU
  • Health Club
  • Science Club
  • Maths Club
  • SS Club
  • NSS Unit ഇവയെല്ലാം സ്കൂളില്‍ പ്രവര്‍ത്തമക്ഷമമാണ്.

== മാനേജ്മെന്റ് == തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. ജെയിംസ് ചെല്ലംങ്കോട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍. ഫാ. തോമസ് ചിറ്റിലപ്പള്ളി ലോക്കല്‍ മാനേജരായി സേവനം ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. ശ്രീ. മാത്യു കെ.ജെ. - 1982 - 1994 2. ശ്രീ. ജോര്‍ജ്ജ് പി.കെ. - 1994 - 1995 3. ശ്രീ. ജോസഫ് കെ.എഫ്. - 1995 - 1996 4. ശ്രീ. ജോയി പി.വി. - 1996 - 1999 5. ശ്രീ. സെബാസ്റ്റ്യ ന്‍ കെ.ജെ. - 1999 - 2002 6. ശ്രീ. പൈലി എന്‍.റ്റി. - 2002 - 2005 7. ശ്രീ. ജോസഫ് പി.ജെ. - 2005 - 2007 8. ശ്രീ. പയസ് പി.വി. - 2007 - 2008 9. ശ്രീ. ദേവസ്യ പി.ജെ. - 2008 - 2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.